Sub Lead

കേരള ബജറ്റ് 2021: മൂന്ന് വ്യാവസായ ഇടനാഴികള്‍; അമ്പതിനായിരം കോടിയുടെ പദ്ധതി

കേരള ബജറ്റ് 2021: മൂന്ന് വ്യാവസായ ഇടനാഴികള്‍; അമ്പതിനായിരം കോടിയുടെ പദ്ധതി
X

തിരുവനന്തപുരം: അമ്പതിനായിരം കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന മൂന്ന് സുപ്രധാന വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. പദ്ധതികള്‍ 2021ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴിയാണ് ആദ്യത്തേത്. ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഇതിനെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് അമ്പത് ശതമാനം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനിയാണ് ഈ പദ്ധതി നടപ്പാക്കുക. 10000 കോടി കോടി നിക്ഷേപമാണ് പദ്ധതിയില്‍ ഉണ്ടാകുക.

മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഇതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് അയ്യായിരം ഏക്കര്‍ ഏറ്റെടുക്കുന്നതിന് പതിനായിരം കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചു.

ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമാണ് മൂന്നാമത്തേത്. വിഴിഞ്ഞം തുറമുഖത്തോട് ബന്ധപ്പെട്ട് വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും. അതിന്റെ ഇരുവശങ്ങളിലുമായി നോളജ് ഹബ്ബുകളും സ്ഥാപിക്കും. മൂന്ന് പദ്ധികള്‍ക്കുമായി അമ്പതിനായിരം കോടി രൂപയാണ് മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it