- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐടി പാർക്കുകളിൽ പബ്ബ് വരും; മദ്യശാലകളുടെ എണ്ണം കൂടും
ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്.
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് ഇന്ന് ചേർന്ന മാന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ കേരള സർക്കാരിന്റെ നയങ്ങളിലെ ഇരട്ടത്താപ്പാണ് വെളിച്ചത്തുവരുന്നത്. 2022-23 വര്‍ഷത്തെ മദ്യനയത്തിന് അംഗീകാരം നൽകിയതോടെ ഐടി പാർക്കുകളിൽ പബ്ബും ബാറും തുടങ്ങാൻ അനുമതി കൈവന്നിരിക്കുകയാണ്. കര്‍ശനമായ വ്യവസ്ഥകളോടെയാണ് ലൈസന്‍സ് അനുവദിക്കുകയെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം.
കൂടുതൽ വിദേശ മദ്യശാലകൾ തുടങ്ങാനും അനുമതി നൽകുമെന്നാണ് സർക്കാർ പറയുന്നത്. ബിവറേജസ് കോർപറേഷൻ കീഴിൽ നൂറിലധികം ഔട്ട്ലറ്റുകൾ ആരംഭിക്കാനാണ് നിർദേശമുള്ളത്. ടൂറിസം മേഖലകളിൽ ഉൾപ്പെടെ പുതിയ ഔട്ട്ലറ്റുകൾ വരും. ജനവാസ മേഖലകളിൽ നിന്ന് മാറി സ്ഥലസൗകര്യമുള്ള ഇടങ്ങളിൽ ഇവ ആരംഭിക്കാനാണ് തീരുമാനം. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ ആരംഭിക്കും. ആളുകൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാനുള്ള സഹാചര്യം ഒരുക്കാനാണ് തീരുമാനം.
കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്. 2023-24 വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിൽ മദ്യം വിതരണം ഉണ്ടാവില്ല.
ഐടി മേഖലയിലെ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഐടി പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കുന്നത്. ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള പബ്ബുകളാകും ഇവിടങ്ങളിൽ ആരംഭിക്കുക. പത്ത് വർഷം പ്രവൃത്തി പരിചയമുള്ള ഐ ടി സ്ഥാപനങ്ങൾക്കാവും ലൈസൻസ് നൽകുക. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ടാകും. പാർക്കിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന ഇവയിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനമുണ്ടാവില്ല.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT