Sub Lead

കേരള മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; എസ് ഗൗരിശങ്കറിന് ഒന്നാം റാങ്ക്

നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കിയത്.

കേരള മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; എസ് ഗൗരിശങ്കറിന് ഒന്നാം റാങ്ക്
X

തിരുവനന്തപുരം: കേരള മെഡിക്കല്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസ് ഗൗരിശങ്കറിനാണ് ഒന്നാം റാങ്ക്. വൈഷ്ണ ജയവര്‍ധന രണ്ടാം റാങ്ക് നേടി. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കല്‍ റാങ്ക് പട്ടിക തയ്യാറാക്കിയത്. 42059 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. പ്രവേശന ഷെഡ്യൂള്‍ അഖിലേന്ത്യ ഷെഡ്യൂള്‍ അനുസരിച്ചു പിന്നീട് പ്രസിദ്ധീകരിക്കും. അഖിലേന്ത്യാ ക്വാട്ടയില്‍ മുന്നോക്ക സംവരണത്തിന്റെ വരുമാനപരിധിയില്‍ സുപ്രിം കോടതി ഇടപെട്ടതിനാല്‍ അലോട്ട്‌മെന്റ് നടപടി വൈകാനാണ് സാധ്യത. പിജി പ്രവേശനത്തിലാണ് ഇടപെടലെങ്കിലും എംബിബിഎസ് പ്രവേശനത്തെയും ബാധിക്കാനിടയുണ്ട്.

കേരള മെഡിക്കല്‍ റാങ്ക് പട്ടിക നവംബര്‍ 27ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിത് പിന്നീട് നീട്ടി. നീറ്റ് പരീക്ഷയുടെ മാര്‍ക്ക് അറിയിക്കാനുള്ള സമയപരിധി നീട്ടിയത് കൊണ്ടാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചത്. മുപ്പതാം തീയതി വരെ കുട്ടികള്‍ക്ക് നീറ്റ് പരീക്ഷ ഫലം അറിയിക്കാന്‍ അവസരമുണ്ടായിരുന്നു. മാര്‍ക്ക് അറിയിക്കാന്‍ പലര്‍ക്കും അവസരം കിട്ടിയില്ലെന്ന പരാതികളെ തുടര്‍ന്നായിരുന്നു അന്ന് സമയപരിധി നീട്ടിയത്.


Next Story

RELATED STORIES

Share it