- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണല്‍ക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂര്‍ റേഞ്ചിലെ ഏഴു പോലിസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: മണല്‍ക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിക്കുകയും പോലിസ് നീക്കങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതിന് കണ്ണൂര്‍ റേഞ്ചിലെ ഏഴ് പോലിസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. രണ്ട് ഗ്രേഡ് എ എസ് ഐ മാര്‍ക്കും അഞ്ചു സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കുമെതിരേയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ നടപടിയെടുത്തത്. ഗ്രേഡ് എ എസ് ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറല്‍), ഗോകുലന്‍ സി (കണ്ണൂര്‍ റൂറല്‍), സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാര്‍ പി എ (കണ്ണൂര്‍ സിറ്റി), ഷിബിന്‍ എം വൈ (കോഴിക്കോട് റൂറല്‍), അബ്ദുള്‍ റഷീദ് ടി.എം (കാസര്‍ഗോഡ്), ഷെജീര്‍ വി എ (കണ്ണൂര്‍ റൂറല്‍), ഹരികൃഷ്ണന്‍ ബി (കാസര്‍ഗോഡ്) എന്നിവരെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലിസിന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തല്‍ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. മണല്‍ക്കടത്ത് സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനും മുതിര്‍ന്ന പോലിസ് ഓഫീസര്‍മാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോര്‍ത്തി നല്‍കിയെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ഗുണ്ടാസംഘങ്ങളുമായും മണല്‍ക്കടത്ത് സംഘങ്ങളുമായും ബന്ധം പുലര്‍ത്തിയ മംഗലപുരം സ്‌റ്റേഷനിലെ 31 പോലിസുകാരെ സ്ഥലംമാറ്റിയിരുന്നു.
RELATED STORIES
കായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMTരാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ്...
21 Jun 2025 1:36 PM GMT''ഇസ്രായേല്‍ മോശം അവസ്ഥയില്‍, തെല്‍ അവീവിന്റെ മൂന്നിലൊന്നും...
21 Jun 2025 1:25 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് സായുധ ജൂത കുടിയേറ്റക്കാര്‍...
21 Jun 2025 12:50 PM GMTപെന്ഷന് വെട്ടിചുരുക്കലിനെതിരായ പ്രതിഷേധം; പാനമയില്‍ അടിയന്തരാവസ്ഥ
21 Jun 2025 12:40 PM GMTഎസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന് ജൂലൈ 01 മുതല്‍ 31 വരെ
21 Jun 2025 12:01 PM GMT