Sub Lead

ഉന്തിയ പല്ലെന്ന കാരണം പറഞ്ഞ് പിഎസ്‌സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിച്ചതായി ആദിവാസി യുവാവ്

ഉന്തിയ പല്ലെന്ന കാരണം പറഞ്ഞ് പിഎസ്‌സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിച്ചതായി ആദിവാസി യുവാവ്
X


പാലക്കാട്: ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ചതായി ആരോപണം. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് അവസാന നിമിഷം സർക്കാർ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു പറഞ്ഞു. ചെറുപ്പത്തിൽ വീണതിനെ തുടർന്നാണ് പല്ലിന് തകരാർ വന്നത്. പണമില്ലാത്തതിനാൽ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു.

പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അട്ടപ്പാടിയിലെ മുക്കാലിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് മുത്തുവിന്റെ വീട്. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് പൊരുതി നേടിയ ജോലിയാണ് മുത്തുവിനെ കൈയ്യകലത്ത് നഷ്ടപ്പെട്ടത്.

Next Story

RELATED STORIES

Share it