- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മസ്തിഷ്‌ക ജ്വരം: സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കി കേരളം; ഗവേഷണത്തിന് സമിതി
തിരുവനന്തപുരം: മസ്തിഷ്‌ക ജ്വര(അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്)വുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കിയതായും തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ സമിതിയെ നിയോഗിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗ പ്രതിരോധം, രോഗനിര്‍ണയം, ചികില്‍സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ രോഗത്തെകുറിച്ച് ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മാര്‍ഗരേഖ കൃത്യമായി പാലിക്കണം. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല. മൂക്കിനെയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരില്‍ 26 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വേനല്‍ കാലത്ത് വെള്ളത്തിന്റെ അളവ് കുറയുയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാവുന്നത്. നട്ടെല്ലില്‍ നിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT