Sub Lead

മാര്‍ക്ക് ഏകീകരണത്തിന് എതിരായ പ്രക്ഷോഭം: ഖാന്‍ സാറിനെയും ഗുരു റഹ്മാനെയും കസ്റ്റഡിയില്‍ എടുത്തില്ലെന്ന് ബിഹാര്‍ പോലിസ്

പാറ്റ്‌നയിലെ പ്രമുഖ കോച്ചിങ് അധ്യാപകനായ ഖാന്‍ സാറിന് യൂട്യൂബില്‍ 46.2 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്.

മാര്‍ക്ക് ഏകീകരണത്തിന് എതിരായ പ്രക്ഷോഭം: ഖാന്‍ സാറിനെയും ഗുരു റഹ്മാനെയും കസ്റ്റഡിയില്‍ എടുത്തില്ലെന്ന് ബിഹാര്‍ പോലിസ്
X

പാറ്റ്‌ന: ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകള്‍ ഒരു സമയം ഒരു ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രക്ഷോഭം തുടരുന്നു. പ്രക്ഷോഭത്തിന് പിന്തുണ നല്‍കി തെരുവില്‍ ഇറങ്ങിയ പ്രമുഖ കോച്ചിങ് വിദഗ്ദരായ ഫൈസല്‍ ഖാന്‍ എന്ന ഖാന്‍ സാറിനെയും റഹ്മാന്‍ ഖാന്‍ എന്ന ഗുരു റഹ്മാനെയും പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തു. ഇത് വലിയ വിവാദമായതോടെ ഇരുവരെയും തടഞ്ഞുവച്ചിട്ടില്ലെന്ന് പറഞ്ഞ് പോലിസ് രംഗത്തെത്തി. എന്നാല്‍, ഖാന്‍ സാറിനെ പോലിസ് വണ്ടിയില്‍ കൊണ്ടുപോവുന്ന ചിത്രം പുറത്തുവന്നു.



ഇന്നലെ തന്നെ പോലിസ് പിടിച്ചു സ്റ്റേഷനില്‍ കൊണ്ടുപോയെന്നും രാത്രിയില്‍ വിട്ടയച്ചെന്നും ഖാന്‍ സാര്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭം ഭരണഘടനാപരമാണെന്നും ഇനിയും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഗുരു റഹ്മാനും പറഞ്ഞു. വിവിധ ഷിഫ്റ്റുകളില്‍ വ്യത്യസ്ത ചോദ്യ പേപ്പറുകള്‍ക്ക് ഉത്തരമെഴുതുന്നവരുടെ മാര്‍ക്കുകള്‍ ഏകീകരിക്കുന്ന രീതിയെയാണ് വിദ്യാര്‍ഥികള്‍ എതിര്‍ക്കുന്നത്. പാറ്റ്‌നയിലും മറ്റും പ്രക്ഷോഭകര്‍ക്കെതിരേ പോലിസ് ലാത്തി ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാറ്റ്‌നയിലെ പ്രമുഖ കോച്ചിങ് അധ്യാപകനായ ഖാന്‍ സാറിന് യൂട്യൂബില്‍ 46.2 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഗുരു റഹ്മാന്റെ ചാനല്‍ മൂന്നു ലക്ഷത്തില്‍ അധികം പേരും പിന്തുടരുന്നു.

Next Story

RELATED STORIES

Share it