Sub Lead

'ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും'; കൊലവിളി പ്രകടനവുമായി ഡിവൈഎഫ്‌ഐ(വീഡിയോ)

ഷുക്കൂറിനെ പോലെ അരിഞ്ഞു തള്ളും; കൊലവിളി പ്രകടനവുമായി ഡിവൈഎഫ്‌ഐ(വീഡിയോ)
X

നിലമ്പൂര്‍: പ്രതിഷേധ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ് ഐ. മൂത്തേടത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യങ്ങളുടെ വീഡിയോ പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണുള്ളത്. നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലവിളി പ്രകടനത്തിനു കാരണമെന്നാണു റിപോര്‍ട്ട്. വാട്ട്‌സ് ആപ് ഗ്രൂപ്പിലുണ്ടായ തര്‍ക്കമാണ് പ്രകടനത്തിനു കാരണമെന്നും പറയപ്പെടുന്നുണ്ട്. ഡിവൈഎഫ് ഐയുടെ പതാകയുമേന്തിയാണ് പ്രകടനം.

കണ്ണൂരില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയതു പോലെ കൊല്ലുമെന്നാണ് പ്രകടനക്കാര്‍ വിളിച്ചുപറയുന്നത്. ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും പരസ്യമായി ഭീഷണി മുഴക്കിയാണ് പ്രടകനം മുന്നോട്ടുപോവുന്നത്. 'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം' എന്നാണ് മുദ്രാവാക്യം. സിബി ഐ അന്വേഷിക്കുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ പ്രതികളാണ്.

news contents: 'Killed like Shukur'; DYFI slogan in Malappuram




Next Story

RELATED STORIES

Share it