Sub Lead

ഉത്തര കൊറിയന്‍ ഭരണം കിം ജോങ് ഉന്നിന്റെ സഹോദരിയിലേക്ക്‌; കിം കോമയിലെന്ന് ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞന്‍

കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ ഉത്തര കൊറിയ പുറത്തുവിട്ട കിമ്മിന്റെ മുഴുവന്‍ ഫോട്ടോകളും വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉത്തര കൊറിയന്‍ ഭരണം കിം ജോങ് ഉന്നിന്റെ സഹോദരിയിലേക്ക്‌; കിം കോമയിലെന്ന് ദക്ഷിണ കൊറിയന്‍ നയതന്ത്രജ്ഞന്‍
X

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെചുറ്റിപറ്റിയുള്ള കിംവദന്തികള്‍ക്ക് പുതിയ മാനംനല്‍കി അന്തരിച്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സഹായി ചാങ് സോംഗ് മിന്‍. അസുഖ ബാധിതനായ കിം ജോങ് ഉന്‍ കോമയിലാണെന്നും അതിനാലാണ് സഹോദരി കിം യോ ജോങിന് അധികാരം കൈമാറിയതെന്നും ചാങ് സോംഗ് മിന്‍ ചൂണ്ടിക്കാട്ടി. ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത വിധം കടുത്ത രോഗബാധിതനോ പട്ടാള അട്ടിമറിയിലൂടെ സ്ഥാന ഭ്രഷ്ടനാക്കപ്പെടുകയോ ചെയ്യാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചാങ് സോംഗ് മിന്‍ പറഞ്ഞു. ഭരണകാര്യങ്ങളില്‍ ഇടപെടാനാവാത്ത വിധം കിംജോങ് ഉന്‍ കിടപ്പിലാണെന്ന് ചാങ് സോംഗ് മിന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കിംവദന്തികള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ ഉത്തര കൊറിയ പുറത്തുവിട്ട കിമ്മിന്റെ മുഴുവന്‍ ഫോട്ടോകളും വ്യാജമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കിം ജോങ് ഉന്‍ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ്(എന്‍ഐഎസ്) കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ ഭരണത്തില്‍ സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതല്‍ അധികാരം സഹോദരിക്ക് കൈമാറിയതെന്നാണ് അഭ്യൂഹം.

ഉത്തര കൊറിയ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സാമ്പത്തികാവസ്ഥ തകര്‍ന്ന നിലയിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഉത്തര കൊറിയ പ്രതിസന്ധിയിലായത്. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.

അതേസമയം, കിം ജോങ് ഉന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര നിലയിലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 11നാണ് കിം അവസാനമായി മാധ്യമങ്ങളെ കണ്ടത്. പിന്നീട് ഏറെക്കാലത്തേക്ക് അദ്ദേഹത്തെ പൊതുപരിപാടികള്‍ കാണാതായതോടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹം ഉയര്‍ന്നത്.

കിം ജോങ് ഉന്നിന്റെ സഹായിയും വിശ്വസ്തയുമാണ് സഹോദരി. ഭരണ തലപ്പത്തേക്ക് സഹോദരിയെ എത്തിക്കുന്നതിനുള്ള പടിപടിയായ നീക്കമായാണ് കിമ്മിന്റെ നടപടി വിലയിരുത്തുന്നത്.

Next Story

RELATED STORIES

Share it