Sub Lead

അധികാരത്തില്‍ ആരെന്നത് പ്രശ്‌നമല്ല, രാജ്യത്തിന്റെ 'ഏറ്റവും വലിയ ശത്രു' അമേരിക്ക തന്നെ: കിം ജോങ് ഉന്‍

'യുഎസില്‍ ആരാണ് അധികാരത്തിലിരിക്കുന്നതെന്നത് പ്രശ്‌നമല്ല, യുഎസിന്റെ യഥാര്‍ത്ഥ സ്വഭാവവും ഉത്തര കൊറിയയോടുള്ള അതിന്റെ അടിസ്ഥാന നയങ്ങളും ഒരിക്കലും മാറില്ല'- കിം പറഞ്ഞു.

അധികാരത്തില്‍ ആരെന്നത് പ്രശ്‌നമല്ല,  രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്ക തന്നെ: കിം ജോങ് ഉന്‍
X

പ്യോങ്‌യാങ്: തന്റെ ആണവായുധ രാജ്യത്തിന്റെ 'ഏറ്റവും വലിയ ശത്രു' അമേരിക്കയാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. തങ്ങളുടെ ഏറ്റവും വലിയ ശത്രുവും തങ്ങളുടെ നൂതന വികസനത്തിന് പ്രധാന തടസ്സവുമായ യുഎസിനെ കീഴടക്കുന്നതില്‍ നമ്മുടെ വിദേശ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുകയും വഴിതിരിച്ച് വിടുകയും വേണമെന്ന് കെസിഎന്‍എ റിപോര്‍ട്ടില്‍ ഉന്‍ വ്യക്തമാക്കി.

'യുഎസില്‍ ആരാണ് അധികാരത്തിലിരിക്കുന്നതെന്നത് പ്രശ്‌നമല്ല, യുഎസിന്റെ യഥാര്‍ത്ഥ സ്വഭാവവും ഉത്തര കൊറിയയോടുള്ള അതിന്റെ അടിസ്ഥാന നയങ്ങളും ഒരിക്കലും മാറില്ല'- കിം പറഞ്ഞു. 'സാമ്രാജ്യത്വ വിരുദ്ധ, സ്വതന്ത്രശക്തികളുമായി' ബന്ധം വിപുലീകരിക്കുമെന്നും വിപുലമായ ആണവ ശേഷി കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനമൊഴിയുന്ന ട്രംപുമായുള്ള ബന്ധത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റായി ജോ ബിഡന്‍ അധികാരമേറ്റെടുക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് കിം ജോങ് ഉന്നിന്റെ ഈ പ്രഖ്യാപനം. സംഭവത്തില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബൈഡന്റെ കാംപെയിന്‍ വക്താവ് ഇതിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

Next Story

RELATED STORIES

Share it