- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകരെ ഉണര്‍ത്തി, കേന്ദ്ര സര്‍ക്കാറിന് താക്കീതായി എസ്ഡിപിഐ ജില്ലാ സൈക്കിള്‍ പര്യടനം സമാപിച്ചു
തൃക്കരിപ്പൂര്‍: മണ്ണിന്റെ മക്കളായ കര്‍ഷകരെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും താക്കീതായി എസ്ഡിപിഐ ജില്ലാ സൈക്കിള്‍ പര്യടനം തൃക്കരിപ്പൂരില്‍ സമാപിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചും ലഘുലേഖയിലൂടെ കര്‍ഷകരെ പുതിയ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ ബോധ്യപ്പെടുത്തിയുമാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് നിന്നാരംഭിച്ച സൈക്കിള്‍ പര്യടനം മണ്ഡലങ്ങളിലൂടെ പ്രയാണം നടത്തിയത്.
രാജ്യത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അത് കാണാതെ കുത്തകകള്‍ക്കും അവരുടെ ദല്ലാളുമാര്‍ക്കും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയതെന്ന് സമാപന പരിപാടിയില്‍ ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റുമായ എന്‍ യു അബ്ദുസ്സലാം പറഞ്ഞു. എസ്ഡിപിഐ ദേശീയ കാംപയിനായ 'ജാഗോ കിസാന്റെ' ഭാഗമായാണ് ജില്ലാ സൈക്കിള്‍ പര്യടനം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം കമ്മിറ്റിയംഗം അഡ്വ. മുഹമ്മദ് റിയാസ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജില്ലാ ഖജാഞ്ചി സിദ്ദീഖ് പെര്‍ള, മണ്ഡലം പ്രസിഡന്റ് പി ലിയാഖത്തലി, മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് മാവിലാടം, സെക്രട്ടറി മൊയ്തു തൈക്കടപ്പും സംബന്ധിച്ചു.
Kisan Jago: SDPI district cycle tour concludes
RELATED STORIES
പശുവിനെ കൊന്നെന്ന്; മൂന്നു പേര് അറസ്റ്റില്‍, പ്രതികളുമായി പിന്നീട്...
15 Nov 2024 2:37 AM GMTമലേഗാവ് സ്ഫോടനം: ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂറിന് വീണ്ടും...
15 Nov 2024 2:04 AM GMTകണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ചു
15 Nov 2024 1:31 AM GMTഡല്‍ഹിയിലെ സ്ഥിതി ഗുരുതരം; പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
15 Nov 2024 1:19 AM GMTശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും; പമ്പയില്‍നിന്ന് പ്രവേശനം...
15 Nov 2024 12:50 AM GMTവയനാട് ദുരന്തം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
15 Nov 2024 12:46 AM GMT