Sub Lead

ആയുഷ്മാന്‍ ഭാരത് പദ്ധതി: പ്രധാനമന്ത്രിയുടെ വാദം കള്ളമെന്നു കെകെ ശൈലജ

ആയുഷ്മാന്‍ ഭാരത് പദ്ധതി: പ്രധാനമന്ത്രിയുടെ വാദം കള്ളമെന്നു കെകെ ശൈലജ
X

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തെറ്റാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

ഗുരുവായൂരിലാണ് ആയുഷ്മാന്‍ പദ്ധതിയെ കുറിച്ച് മോദി പ്രസ്താവന നടത്തിയത്. കേരളം പദ്ധതിയില്‍ അംഗമല്ലെന്നും ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാവാന്‍ കേരളത്തോട് അഭ്യര്‍ഥിക്കുകയാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെതിരേയാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

കേന്ദ്ര പദ്ധതി പ്രകാരം കേരളത്തില്‍ 18 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രം ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാനത്തു 40 ലക്ഷം കുടുംബങ്ങള്‍ക്കു നിലവില്‍ കേരളം ആരോഗ്യപരിരക്ഷ നല്‍കുന്നുണ്ട്. ഇതിനാല്‍ കേന്ദ്ര പദ്ധതിയില്‍ അംഗമാവണോയെന്നു ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ കേരളം പദ്ധതിയില്‍ അംഗമാവാന്‍ തയ്യാറാവുകയായിരുന്നു. ആരോഗ്യപരിരക്ഷക്കായി കേരളം നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍ത്തലാക്കാതെ തന്നെയാണ് കേന്ദ്രപദ്ധതിയിലും അംഗമായത്. കേരളം കേന്ദ്ര പദ്ധതിയില്‍ അംഗമാണ്. പദ്ധതിയുടെ ആദ്യ ഗഡുവായ 25 കോടി രൂപ കേരളത്തിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഏതു സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇത്തരം പ്രസ്താവന നടത്തിയതെന്നു അറിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it