Sub Lead

മുസ്‌ലിംകളുടെ ബാങ്ക് വിളിയെയും നമസ്‌കാരത്തെയും മോശമായി ചിത്രീകരിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

മുസ്‌ലിംകളുടെ ബാങ്ക് വിളിയെയും നമസ്‌കാരത്തെയും മോശമായി ചിത്രീകരിച്ച് ഹിന്ദുത്വര്‍ (വീഡിയോ)
X

ബെല്‍ത്തങ്ങാടി: ക്ഷേത്രോല്‍സവത്തില്‍ മുസ്‌ലിം വേഷം ധരിച്ച് ആഭാസ നൃത്തം നടത്തിയതിന് പിന്നാലെ ബാങ്ക് വിളിയേയും നമസ്‌കാരത്തെയും മോശമായി ചിത്രീകരിച്ച് ഹിന്ദുത്വര്‍. കര്‍ണാടകത്തിലെ വീണൂരിലെ പേരടിയില്‍ നടത്തിയ 'പുരുഷ കാട്ടുന്ന' എന്ന പരിപാടിയിലാണ് ഹിന്ദുത്വ സംഘത്തിന്റെ വൃത്തികേട്.

നേരത്തെ വീണൂരിലെ ക്ഷേത്രത്തില്‍ നടന്ന പുരുഷാര പൂജ എന്ന പരിപാടിക്കിടെയാണ് മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയില്‍ ആഭാസനൃത്തം നടത്തിയത്. സംഭവത്തില്‍ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കിയിരുന്നു. വീണൂരിന് സമീപത്തെ പെര്‍ലടക്ക എന്ന സ്ഥലത്തെ ക്ഷേത്രത്തിലാണ് ആ സംഭവം നടന്നത്. മുസ്‌ലിം പുരുഷന്‍മാര്‍ ധരിക്കുന്ന തൊപ്പിയും സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ പോലുള്ള വസ്ത്രവും ധരിച്ചാണ് ഹിന്ദുത്വര്‍ ആഭാസ നൃത്തം ചെയ്തത്. അതിലൊരാളുടെ കൈയില്‍ എസ്ഡിപിഐയുടെ പതാകയുമുണ്ടായിരുന്നു.

ആഭാസ നൃത്തത്തിന്റെ വീഡിയോ ചിത്രീകരിച്ച് ഹിന്ദുത്വര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ആഭാസനൃത്തില്‍ പാര്‍ട്ടിയുടെ പതാക ഉപയോഗിച്ചത് പ്രവര്‍ത്തകരെ വേദനിപ്പിച്ചിട്ടുണ്ടെന്നും അധിക്ഷേപത്തിനെതിരേ നടപടി വേണമെന്നും എസ്ഡിപിഐ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പെര്‍ലടക്കയില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരമാണ് പുരുഷാര പൂജ. എന്നാത്ര, ഏതാനും പേര്‍ അതിനെ മുസ്‌ലിംകളെ മോശക്കാരായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മുസ്‌ലിംകളെ മോശമായി ചിത്രീകരിച്ചതിനൊപ്പം പാര്‍ട്ടിയെയും മോശമായി ചിത്രീകരിച്ചെന്നും എസ്ഡിപിഐയുടെ പരാതി പറയുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ നേതാക്കളായ ഹമീദ് വീണൂര്‍, അഷ്‌റഫ് ബദ്യാരു, നിസാം കാട്ടെ, അസ് ലം മടക്ക, റിസ്‌വാന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it