- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് കൊടിക്കുന്നില്‍; പാര്‍ട്ടി ബലിമൃഗമാക്കിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ നിന്ന് വിട്ടുന്നതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി മുല്ലപ്പള്ളി വീണ്ടും രംഗത്തുവന്നത്.
സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നും വര്‍ക്കിങ് പ്രസിഡന്റായ തന്നോട് പോലും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞിട്ടില്ല. നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണ്.
മുതിര്‍ന്ന നേതാക്കള്‍ പോലും വിവരങ്ങള്‍ അറിഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെയാണ്. നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യണം. മുന്‍ അധ്യക്ഷന്‍മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും വിമര്‍ശനമുന്നയിക്കുകയാണ്. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ ജനിച്ചത് കൊണ്ട് തന്നെ പല പദവികളില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നും കൊടിക്കുന്നില്‍ നേരത്തെ ആരോപിച്ചിരുന്നു.
പാര്‍ട്ടിയില്‍ കനത്ത അവഗണനയാണ് താന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് തന്നെ ബലിമൃഗമാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറം അവഗണനയാണ് കെപിസിസി നേതൃത്വത്തില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം തന്റെ മാത്രം തലയിലിട്ട് തന്നെ ബലിമൃഗമാക്കി. കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം ഉത്തരവാദപ്പെട്ടവര്‍ ആരും ബന്ധപ്പെടുകയോ അഭിപ്രായം തേടുകയോ ചെയ്യാറില്ല. അതിനാലാണ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാത്തത്.
1969 മുതല്‍ എഐസിസി സമ്മേളനങ്ങളില്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു. ഹൃദയവേദനയോടെയാണ് ഈ വട്ടം പ്ലീനറി സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിന് ശേഷം പാര്‍ട്ടി തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് മുല്ലപ്പള്ളി നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. അടുത്തയിടെ നടന്ന കോണ്‍ഗ്രസിന്റെ പല നിര്‍ണായക യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
RELATED STORIES
ഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMT