Sub Lead

കൊടിഞ്ഞി ഫൈസല്‍ വധം; ഒത്തുകളി ആര്‍ക്ക് വേണ്ടി; എസ് ഡി പി ഐ

കൊടിഞ്ഞി ഫൈസല്‍ വധം; ഒത്തുകളി ആര്‍ക്ക് വേണ്ടി; എസ് ഡി പി ഐ
X

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസല്‍ വധം ഒത്തുകളി ആര്‍ക്ക് വേണ്ടി എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്.ഡി.പി.ഐ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും നടത്തി.പൊതുസമ്മേളനം എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഡ്വ: കെ സി നസീര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ സംഘ്പരിവാര്‍ കലാപങ്ങള്‍ക്ക് ഒത്ത് കളി നടത്തുന്നവരായി പിണറായി സര്‍ക്കാരും പോലിസും മാറുകയാണന്ന് അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫൈസല്‍ കേസ് അട്ടിമറിക്കാന്‍ ഗൂഡ ശ്രമമാണ് നടക്കുന്നത്. കുടുംബം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ ഇഷ്ടാനുസരണം പ്രോസിക്യൂഷനെ നിയമിക്കുകയും അദ്ദേഹം രാജിവെച്ചതും ഗവണ്‍മെന്റിനെ നാണം കെടുത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്നെ എസ്.ഡി.പി.ഐ വിളിച്ച് പറയുന്നതാണ് സര്‍ക്കാര്‍-ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച്. ഇടതുപക്ഷ എംഎല്‍എ അടക്കം വിളിച്ച് പറയുന്നതും അത് തന്നെയാണ്.

സംഘ്പരിവാറിനനുകൂലമായി ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കാന്‍ ഒരു എഡി.ജി.പി.ഐയെ തന്നെ നിയമിച്ചത് കേരളത്തിന് ഭൂഷണമല്ല.ഫൈസലിന്റെ കേസില്‍ നീതിയുക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, നൗഫല്‍ സി.പി, ഫൈസല്‍പുളിക്കലകത്ത് സംസാരിച്ചു. മണ്ഡലം നേതാക്കളായ ഉസ്മാന്‍ ഹാജി, വാസു . ടി ,സുലൈമാന്‍,റിയാസ് ഗുരിക്കള്‍, ഹബീബ് തിരൂരങ്ങാടി, സിദ്ധീഖ്, ജാഫര്‍ നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it