- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കൊല്‍ക്കത്ത കാണിച്ചുതരും: മമത ബാനര്‍ജി

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള വഴി കൊല്‍ക്കത്ത കാണിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത നിവാസികള്‍ എന്താണ് പറയുന്നതെന്ന് രാജ്യം മുഴുവന്‍ നോക്കുകയാണെന്ന് മമത പറഞ്ഞു. ഞായറാഴ്ച നഗരത്തില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തി. 'ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കുന്നു,' ബാനര്‍ജി പറഞ്ഞു.
രാജ്യത്തുടനീളം ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ബാനര്‍ജി ഊന്നിപ്പറഞ്ഞു. 'കൊല്‍ക്കത്ത വഴി കാണിക്കും,' അവര്‍ പറഞ്ഞു.
2022ലും 2023ലും അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഗോവ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കും. ബംഗാളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ബാനര്‍ജി പറഞ്ഞു.
RELATED STORIES
കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി
13 Jun 2025 1:52 PM GMTപവിത്രന് സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്
13 Jun 2025 12:43 PM GMTഅഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരേ അധിക്ഷേപ...
13 Jun 2025 11:21 AM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
13 Jun 2025 10:52 AM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMT