Sub Lead

''മോഷണക്കേസില്‍ പ്രതിയായപ്പോള്‍ കാമുകി ഉപേക്ഷിച്ചു'' ഇരട്ടക്കൊലയുടെ കാരണം വെളിപ്പെടുത്തി പ്രതി

മോഷണക്കേസില്‍ പ്രതിയായപ്പോള്‍ കാമുകി ഉപേക്ഷിച്ചു ഇരട്ടക്കൊലയുടെ കാരണം വെളിപ്പെടുത്തി പ്രതി
X

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിനു കാരണം പെണ്‍സുഹൃത്ത് ഉപേക്ഷിച്ചു പോയതിന്റെ പകയാണെന്ന് പ്രതി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍ (65), ഭാര്യ ഡോ. മീര വിജയകുമാര്‍ (62) എന്നിവരെ കൊലപ്പെടുത്തിയ പ്രതി അസം സ്വദേശി അമിത് ആണ് ഇങ്ങനെ പോലിസിന് മൊഴി നല്‍കിയത്.

അമിത് മൂന്നു വര്‍ഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പും നടത്തി. കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാള്‍ സെപ്റ്റംബറില്‍ അറസ്റ്റിലായിരുന്നു. ഏപ്രില്‍ ആദ്യവാരമാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. കേസിനെ തുടര്‍ന്ന്, അസം സ്വദേശിയായ പെണ്‍സുഹൃത്ത് അമിതുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ കാമുകി തന്നെ ഉപേക്ഷിച്ചു എന്ന് തിരിച്ചറിഞ്ഞതാണ് അമിതിനെ പ്രകോപിപ്പിച്ചത്. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ.

തിങ്കളാഴ്ച രാത്രി 10നു ശേഷം കൊലപാതകം നടന്നെന്നാണു നിഗമനം. തിരുവാതുക്കല്‍ ജംക്ഷന്‍ വരെ ഓട്ടോയില്‍ വന്നശേഷം പിന്നീട് 200 മീറ്ററോളം നടന്നാണ് വീട്ടിലെത്തിയത്. അമിതിനെ ഓട്ടോറിക്ഷാ െ്രെഡവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ മുന്നിലുള്ള പ്രധാന ഗേറ്റിനു സമീപമുള്ള ചെറിയ ഗേറ്റ് ചാടിക്കടന്നാണ് അമിത് ഉള്ളില്‍ കടന്നത്. മുന്‍വശത്തെ ജനാലയുടെ ചില്ലില്‍ ഡ്രില്ലര്‍ കൊണ്ടു വിടവുണ്ടാക്കി ജനല്‍ തുറന്നു. തുടര്‍ന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളില്‍ക്കയറിയ അക്രമി രണ്ടു മുറികളില്‍ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉള്‍പ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it