Sub Lead

കോഴിക്കോട് ജനമഹാസമ്മേളനം: വിപുലമായ പ്രചാരണ പരിപാടികളുമായി പോപുലർ ഫ്രണ്ട്

കഴിഞ്ഞ ആഗസ്ത് ആറിന് പ്രഖ്യാപിച്ചിരുന്ന ജനമഹാസമ്മേളനം കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് സെപ്തംബര്‍ 17ലേക്ക് മാറ്റിയത്. ഈ സാഹചര്യത്തില്‍ വിപുലമായ പ്രചാരണ പരിപാടികളോടെ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

കോഴിക്കോട് ജനമഹാസമ്മേളനം: വിപുലമായ പ്രചാരണ പരിപാടികളുമായി പോപുലർ ഫ്രണ്ട്
X

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2022 സെപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ സ്വാഗതസംഘം യോഗത്തില്‍ വിലയിരുത്തി. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശീയതലത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കാംപയിന്റെ ഭാഗമായാണ് ജനമഹാസമ്മേളനം നടത്തുന്നത്.

സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ആഗസ്ത് ആറിന് പ്രഖ്യാപിച്ചിരുന്ന ജനമഹാസമ്മേളനം കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് സെപ്തംബര്‍ 17ലേക്ക് മാറ്റിയത്. ഈ സാഹചര്യത്തില്‍ വിപുലമായ പ്രചാരണ പരിപാടികളോടെ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി വോളന്റിയര്‍ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരികയാണ്. വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏരിയാ സമ്മേളനങ്ങള്‍, വാഹന ജാഥ, എക്‌സിബിഷന്‍, ഗൃഹസമ്പര്‍ക്കം, പന്തംകൊളുത്തി പ്രകടനം, കുടുംബസംഗമം, പൗരസദസ്സ്, വീഡിയോ പ്രദര്‍ശനങ്ങള്‍, സോഷ്യല്‍ മീഡിയ കാംപയിന്‍ എന്നിവ നടത്തുമെന്നും സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എം വി റഷീദ്, കണ്‍വീനർ സി നാസര്‍ മൗലവി, സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it