- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎം മാണിയുടെ പാര്‍ട്ടി അധ്വാനിക്കുന്നവന്റെ ഭൂമി തട്ടിപ്പറിക്കുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കരുത്: ശൂരനാട് രാജശേഖരന്
കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സില്‍വര്‍ലൈന്‍ പദ്ധതിയോടെ ഇല്ലാതാവുകയാണ്.
കൊല്ലം: അധ്വാനവര്‍ഗ സിദ്ധാന്തം രൂപപ്പെടുത്തി കെഎം മാണിയുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് അധ്വാനിക്കുന്നവന്റെ ഭൂമി തട്ടിപ്പറിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കൂട്ടുനില്‍ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം ഇടതുപക്ഷ മുന്നണി വിടണമെന്ന ആവശ്യം കോട്ടയം മേഖലയിൽ നിന്ന് ഉയരുന്നതിനിടെയാണ് ശൂരനാട് രാജശേഖരന്റെ പ്രതികരണം.
കെഎം മാണി ജീവിച്ചിരുന്നെങ്കില്‍ ഈ പദ്ധതിയെ എതിര്‍ക്കുമെന്ന് ഉറപ്പാണ്. സമയം കിട്ടുമ്പോള്‍ ജോസ് കെ മാണി സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനം മനസിരുത്തി വായിക്കണം. എന്തുകൊണ്ട് പദ്ധതിയെ എതിര്‍ക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് വളരെ ലളിതമായി ലേഖനത്തില്‍ വിവരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ പല പഞ്ചായത്തുകളും സില്‍വര്‍ലൈന്‍ പദ്ധതിയോടെ ഇല്ലാതാവുകയാണ്. ജനങ്ങള്‍ വിഷമിക്കുമ്പോള്‍, ജനങ്ങള്‍ ഒരു കാരണവുമില്ലാതെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമ്പോള്‍ മത മേലധ്യക്ഷന്മാര് ഇടപെടുമെന്നും അതിനെ വിമോചന സമരമെന്ന് പേരില്‍ സര്‍ക്കാര്‍ മുദ്ര കുത്തുന്നത് അപഹാസ്യമാണെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാണിച്ചിരുന്നു. കര്‍ഷക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് പദ്ധതിക്കെതിരേ രംഗത്ത് വരണമെന്നും ഡോ. ശൂരനാട് രാജശേഖരന് ആവശ്യപ്പെട്ടു.
RELATED STORIES
'വടക്കേ ഇന്ത്യയും കിഴക്കേ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ട്'...
29 Oct 2024 4:13 PM GMTദീപാവലി സാധനങ്ങള്‍ വാങ്ങുന്നത് 'സ്വന്തം ആളുകളില്‍' നിന്നാവണം:...
29 Oct 2024 3:30 PM GMTമകന് മരിച്ചിട്ട് നാലു ദിവസം; അറിയാതെ വൃദ്ധദമ്പതികള്‍
29 Oct 2024 3:00 PM GMTനീലേശ്വരം അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം
29 Oct 2024 2:45 PM GMTകുടുംബ വഴക്ക്: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
29 Oct 2024 2:38 PM GMTപി പി ദിവ്യ റിമാന്‍ഡില്‍
29 Oct 2024 2:28 PM GMT