Sub Lead

കാസര്‍കോട് പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ ഒളിവില്‍

കാസര്‍കോട് പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ ഒളിവില്‍
X

കാസര്‍ഗോഡ്: കാഞ്ഞിരത്തുംങ്കാലില്‍ പോലിസുകാരന്‍ അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു. സിപിഒ സൂരജ്, ബിംബുങ്കാല്‍ സ്വദേശി സരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു.

ഇന്നലെ രാത്രി 10.30ഓടുകൂടിയാണ് സംഭവം ഉണ്ടായത്. പ്രതികള്‍ ഒരു അധ്യാപികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്രോളിങ് നടത്തിയിരുന്ന പോലിസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. ഈ സമയത്ത് മാരാകായുധങ്ങളുമായാണ് പ്രതികളായ ജിഷ്ണുവും വിഷ്ണുവും നിന്നിരുന്നത്. ഇവര്‍ വടിവാള്‍ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലിസുകാരെ അടക്കം ആക്രമിക്കുകയായിരുന്നു. സംഭവശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it