Sub Lead

സര്‍വീസ് നടത്താന്‍ വിസമ്മതിച്ചു; 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

രോഗിയോടൊപ്പം ഡിപ്പോയിലെ ഉദ്യോഗസ്ഥയും ബസിലുണ്ടായിരുന്നു. ഇവരോട് ഇക്കഴിഞ്ഞ 14 ന് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല.

സര്‍വീസ് നടത്താന്‍ വിസമ്മതിച്ചു; 12 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍
X

കോട്ടയം: ഈരാറ്റുപേട്ടയില്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്പെന്റ് ചെയ്തു. നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സര്‍വീസ് നടത്താത്തതെന്ന് സസ്പെന്‍ഷനിലായ കണ്ടക്ടര്‍മാര്‍ അറിയിച്ചു.

രോഗിയോടൊപ്പം ഡിപ്പോയിലെ ഉദ്യോഗസ്ഥയും ബസിലുണ്ടായിരുന്നു. ഇവരോട് ഇക്കഴിഞ്ഞ 14 ന് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇന്നലെ അവര്‍ ജോലിക്ക് എത്തുകയും ഈ ഉദ്യോഗസ്ഥ ക്യാഷ് കൗണ്ടറില്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍ ഇവരില്‍ നിന്ന് ടിക്കറ്റ് മെഷീന്‍ ഏറ്റ് വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ തയ്യാറായില്ല. കണ്ടക്ടര്‍മാര്‍ നിസഹകരിച്ചതോടെ ഇന്നലെ സര്‍വീസുകള്‍ മുടങ്ങി. ഇതേ തുടര്‍ന്നാണ് കണ്ടക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തത്.പിന്നീട് ഫയര്‍ഫോഴ്‌സെത്തി അണുനശീകരണം നടത്തിയ ശേഷമാണ് ബാക്കി ജീവനക്കാരെ വച്ച് സര്‍വീസ് ആരംഭിച്ചത്. അതേസമയം ഹോം ക്വാറന്റീനില്‍ പോകേണ്ട ഉദ്യോഗസ്ഥയുടെ കാര്യത്തില്‍ നടപടിയെടുക്കാതെ മറ്റ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത് അംഗീകരിക്കില്ലെന്ന് കണ്ടക്ടര്‍മാര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it