- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലുവര്‍ഷ ബിരുദം: സിലബസ് പോലും തയ്യാറാവാതെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചനയെന്ന് കെ എസ് യു
കണ്ണൂര്‍: പുതുതായി നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് സിലബസ് പോലും തയ്യാറാവാതെയാണെന്നും അക്കാദമിക രംഗത്ത് പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ചെയ്യാതെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വിദ്യാര്‍ഥി വഞ്ചനയാണെന്നും കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. സിലബസുകള്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെ വിദ്യാര്‍ഥികളുടെ ഭാവിക്ക് ഗുണകരമാവാത്ത തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിച്ച് പദ്ധതി ആരംഭിക്കാന്‍ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും വിശദമാക്കേണ്ടതാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ പകുതിയില്‍ അധികം കോഴ്‌സുകള്‍ക്കും പൂര്‍ണമായ സിലബസുകള്‍ ഇല്ല.
പല വിഷയങ്ങളിലും രണ്ട് സെമസ്റ്ററിന്റെ സിലബസുകള്‍ മാത്രമാണുള്ളത്. ഗഡുക്കളായാണ് വിദ്യാര്‍ഥികള്‍ക്ക് സിലബസുകള്‍ പോലും ഇപ്പോള്‍ നല്‍കുന്നത് എന്നത് വിരോധാഭാസമാണ്. ഓരോ കോഴ്‌സിനും വിദ്യാര്‍ഥികള്‍ക്ക് വിഷയങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കോഴ്‌സ് ബാസ്‌ക്കറ്റുകള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, ബാസ്‌ക്കറ്റ് പോയിട്ട് ഒരു കപ്പ് പോലും ഒരുക്കിയിട്ടില്ല. സര്‍വത്ര ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരം എന്ന് കൊട്ടിഘോഷിക്കുമ്പോള്‍ അതിന്റ അടിസ്ഥാനപരമായ യുജിസിയുടെ ക്രെഡിറ്റ് ഫോര്‍മൂലയും സംസ്ഥാനത്തെ ക്രെഡിറ്റ് ഫോര്‍മുലയും തമ്മിലുള്ള വൈരുധ്യം സര്‍ക്കാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. പുതിയ രീതിയനുസരിച്ച് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത് സംബന്ധിച്ച് ഒരു രൂപരേഖയും ഇതുവരെ തയ്യാറായിട്ടില്ല. യൂനിവേഴ്‌സിറ്റികളില്‍ ഇതെല്ലാം തയ്യാറാക്കേണ്ടത് സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണെങ്കിലും അതും ആകെ കുത്തഴിഞ്ഞ നിലയിലാണ്. രാഷ്ട്രീയ താല്‍പര്യവും സ്വജനപക്ഷപാതവും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും നിലവാരം തകര്‍ത്തു. കഴിവുള്ള ആളുകള്‍ ആരും ഇത്തരം സമിതികളിലില്ല. തട്ടിക്കൂട്ടി ഉണ്ടാക്കിയ ഇത്തരം ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ തയ്യാറാക്കുന്ന സിലബസുകളും കേവലം തട്ടിക്കൂട്ട് സിലബസുകളായി മാറുന്നു എന്നതാണ് വസ്തുത. അടിയന്തിരമായി സര്‍ക്കാര്‍ ഇത്തരം പ്രയാസകരമായ കാര്യങ്ങള്‍ പരിശോധിച്ച് നടപടി കൈകൊള്ളണമെന്നും പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.
RELATED STORIES
എഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMTപോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMT2036 ഒളിംപിക്സിന് ബിഡ് നല്കി ഇന്ത്യ
5 Nov 2024 2:13 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT