- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'തുള്ളല്‍ നിന്നല്ലോ, ഇനിയൊരു ഫ്‌ളാഷ് ബാക്ക്'; 'മാധ്യമ'ത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി വീണ്ടും കെ ടി ജലീല്‍
കോഴിക്കോട്: മാധ്യമം പത്രത്തിനെതിരേ നടപടിയാവശ്യപ്പെട്ട് യുഎഇ കോണ്‍സല്‍ ജനറലിന് കത്തയച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേ മാധ്യമത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീല്‍ എംഎല്‍എ വീണ്ടും രംഗത്ത്. കേരളത്തിലെ സുന്നി, മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലിലടയ്ക്കാന്‍ മാധ്യമം ഗൂഢാലോചന നടത്തിയെന്നാണ് ജലീലിന്റെ ആരോപണം. 'തുള്ളല്‍ നിന്നല്ലോ, ഇനിയൊരു ഫഌഷ് ബാക്ക്' എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
'മാധ്യമം' പത്രവും ജമാഅത്തെ ഇസ്‌ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റിയാടി സ്‌കൂള്‍ ഓഫ് തോട്ട്) തുള്ളിയാല്‍ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി. ഇപ്പോള്‍ ഏതാണ്ട് തുള്ളല്‍ നിന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കേരളത്തിലെ ഒരൊറ്റ മുസ്‌ലിം മതസംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്തുവരാതിരുന്നതിന്റെ കാരണം എന്താണ് ? വെറുതെ ഇരിക്കുമ്പോള്‍ ഒന്നാലോചിക്കുന്നത് നന്നാവുമെന്ന് കെ ടി ജലീല്‍ പറയുന്നു.
ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള ഗള്‍ഫ് നാടുകളില്‍ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ ? നടപടിക്ക് കത്തെഴുതി എന്നാണല്ലോ തനിക്കെതിരെയുള്ള ചാര്‍ജ് ഷീറ്റ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സന്‍ ഹാജിയെ ഖത്തറില്‍ (വിദേശ മണ്ണില്‍) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവര്‍ത്തകന്‍ പൊറുക്കുമെന്ന് കരുതുന്നുണ്ടോ ?.
പ്രമുഖ മുജാഹിദ് പണ്ഡിതന്‍ കെ ഉമര്‍ മൗലവിയെ ഖത്തറില്‍ അറസ്റ്റ് ചെയ്യിക്കാന്‍ ജമാത്തത്തെ ഇസ്‌ലാമി നടത്തിയ കളികള്‍ അറിയുന്നതുകൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്. ഖത്തറില്‍ സിറാജ് പൂട്ടിച്ചതില്‍ മാധ്യമത്തിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന ബോധ്യമല്ലേ എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതില്‍ നിന്ന് തടഞ്ഞത് ?- ജലീല്‍ കുറിച്ചു. കൊവിഡ് കാലത്ത് ഗള്‍ഫില്‍ മരിച്ചവരുടെ ചിത്രങ്ങളുമായി മാധ്യമം പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജ് കുറിപ്പിനൊപ്പം വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തുള്ളല്‍ നിന്നല്ലോ, ഇനിയൊരു ഫ്‌ളാഷ് ബാക്ക്
'മാധ്യമം' പത്രവും ജമാഅത്തെ ഇസ്‌ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റിയാടി സ്‌കൂള്‍ ഓഫ് തോട്ട്) തുള്ളിയാല്‍ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി. ഇപ്പോള്‍ ഏതാണ്ട് തുള്ളല്‍ നിന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്. കൊവിഡ് കാലത്തെ ഭീതിതമായ അവസ്ഥയില്‍ മാധ്യമം കേരളത്തില്‍ മാത്രം പ്രസിദ്ധീകരിച്ച 'മരണ സപ്ലിമെന്റി'നെതിരേ (ഭൂലോക കുത്തിത്തിരിപ്പിനെതിരേ) വ്യക്തിപരമായി ഞാന്‍ നടത്തിയ ഇടപെടലാണല്ലോ സ്വര്‍ണക്കടത്തിനെ കടത്തിവെട്ടി ഇപ്പോള്‍ മുഴച്ചുനില്‍ക്കുന്നത്.
എനിക്കെതിരേ ചില ചാനല്‍ മുറികളില്‍ സിപിഎം വിരുദ്ധ നിലയ വിദ്വാന്‍മാര്‍ നടത്തിയ പതിവുവീണവായനയല്ലാതെ പുതിയ വിവാദവുമായി ബന്ധപ്പെട്ട് മറ്റെന്താണ് നടന്നത് ?
കേരളത്തിലെ ഒരൊറ്റ മുസ്‌ലിം മതസംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്തുവരാതിരുന്നതിന്റെ കാരണം എന്താണ് ? വെറുതെ ഇരിക്കുമ്പോള്‍ ഒന്നാലോചിക്കുന്നത് നന്നാവും.
ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള ഗള്‍ഫ് നാടുകളില്‍ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് എന്നെങ്കിലും മാധ്യമം സ്വീകരിച്ചിട്ടുണ്ടോ ?
നടപടിക്ക് കത്തെഴുതി എന്നാണല്ലോ എനിക്കെതിരെയുള്ള ചാര്‍ജ് ഷീറ്റ്. കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സന്‍ ഹാജിയെ ഖത്തറില്‍ (വിദേശ മണ്ണില്‍) ജയിലിലടപ്പിച്ച നിങ്ങളോട് ലോകാവസാനം വരെ ഒരു സുന്നി പ്രവര്‍ത്തകന്‍ പൊറുക്കുമെന്ന് കരുതുന്നുണ്ടോ ?
പ്രമുഖ മുജാഹിദ് പണ്ഡിതന്‍ കെ ഉമര്‍ മൗലവിയെ ഖത്തറില്‍ അറസ്റ്റ് ചെയ്യിക്കാന്‍ ജമാത്തത്തെ ഇസ്‌ലാമി നടത്തിയ കളികള്‍ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താതിരുന്നത്.
ഖത്തറില്‍ സിറാജ് പൂട്ടിച്ചതില്‍ മാധ്യമത്തിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന ബോധ്യമല്ലേ ശൈഖുനാ എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ അനുയായികളെ നിങ്ങളെ പ്രതിരോധിക്കുന്നതില്‍ നിന്ന് തടഞ്ഞത്?
വെള്ളിമാട്കുന്നിലെ ജെഡിടി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ ഹോമിച്ച ഹസ്സന്‍ ഹാജിയെ കള്ളക്കഥകള്‍ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിച്ച നിങ്ങള്‍ അറബിക്കടലില്‍ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയില്‍ നിന്ന് മുക്തമാവുമോ?
സേട്ടു സാഹിബിനെ ലീഗില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവസാനം വഴിയിലുപേക്ഷിച്ച് അപമാനിച്ച നിങ്ങളോട് മുസ്‌ലിം ലീഗ് എങ്ങിനെ ക്ഷമിക്കാനാണ്?
ചെയ്ത മഹാപാപങ്ങളോര്‍ത്ത് പശ്ചാത്തപിക്കാനും മാധ്യമത്തിന്റെ സ്വീകാര്യതയുടെ 'വൈപുല്യം' സ്വയം വിലയിരുത്താനും പുതിയ വിവാദം വഴിവയ്ക്കുമെങ്കില്‍ അതിലും വലിയൊരു നേട്ടം ഇതുകൊണ്ട് വേറെ ഉണ്ടാവില്ല.
ഖുര്‍ആന്റെ മറവിലെ സ്വര്‍ണക്കടത്തും കാരക്കയുടെ ഉള്ളിലെ സ്വര്‍ണക്കുരുവും ബിരിയാണിച്ചെമ്പിലെ സ്വര്‍ണമസാലയും പിന്നെ മേമ്പൊടിക്കുള്ള ഡോളര്‍ കടത്തും എല്ലാം പമ്പകടന്നില്ലേ?
RELATED STORIES
ചാരായം വാറ്റുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും ഫോണും കവര്‍ന്ന...
3 Dec 2024 5:52 PM GMTദക്ഷിണ കൊറിയയിലെ സൈനിക നിയമ പ്രഖ്യാപനം തള്ളി പാര്‍ലമെന്റ്
3 Dec 2024 5:28 PM GMTസംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയേയും തടയാന്‍ ഉത്തരവിട്ട്...
3 Dec 2024 5:06 PM GMTകാറില്‍ സഞ്ചരിച്ച ഭാര്യയെയും ആണ് സുഹൃത്തിനെയും പെട്രോളൊഴിച്ച്...
3 Dec 2024 4:45 PM GMTനിയന്ത്രണം വിട്ട കാര്‍ ആറു മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു
3 Dec 2024 4:34 PM GMTഉത്തരകൊറിയയുടെ ഭീഷണി: ദക്ഷിണകൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു
3 Dec 2024 3:04 PM GMT