Sub Lead

അറബ് ഭരണാധികാരികളെ അപകീർത്തിപ്പെടുത്തി; ഗൾഫ് മാധ്യമത്തിനെതിരേ നടപടിക്ക് കെ ടി ജലീൽ കത്തയച്ചു

ഗള്‍ഫ് മാധ്യമത്തിന്റെ റിപോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും വസ്തുതകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ ദിനപത്രത്തിനെതിരേ തക്കതായ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.

അറബ് ഭരണാധികാരികളെ അപകീർത്തിപ്പെടുത്തി; ഗൾഫ് മാധ്യമത്തിനെതിരേ നടപടിക്ക് കെ ടി ജലീൽ കത്തയച്ചു
X

കൊച്ചി: ഗൾഫ് മേഖലയിൽ 'മാധ്യമം' ദിനപത്രത്തിനെതിരേ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ കത്തയച്ചയായി സ്വർണക്കടത്തു കേസ് മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ഗൾഫ് മേഖലയിൽ 'മാധ്യമം' വിലക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ യുഎഇ അധികൃതർക്ക് നേരിട്ട് കത്തയച്ചിരുന്നതായും സ്വപ്ന ആരോപിച്ചു. ഇതു സംബന്ധിച്ച ചാറ്റുകൾ തന്റെ കൈവശമുണ്ടെന്നും സ്വപ്ന പറഞ്ഞു.

കൊവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്‍റെ ആവശ്യം. 'മാധ്യമ'ത്തിലെ വാർത്ത യുഎഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം വിലക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്‌നയോടും ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയ പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്‌ന പറയുന്നു.

ഗള്‍ഫ് മാധ്യമത്തിന്റെ റിപോര്‍ട്ടുകളും പ്രസിദ്ധീകരണങ്ങളും വസ്തുതകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ ദിനപത്രത്തിനെതിരേ തക്കതായ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം ഗള്‍ഫ് സര്‍ക്കാരുകളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടരുമെന്നും ഈ മേഖലയിലെ ജനങ്ങള്‍ സാമ്പത്തിക സഹായം നല്‍കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

യുഎഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്‌ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന ആരോപിച്ചു.

Next Story

RELATED STORIES

Share it