Sub Lead

കുന്ദമംഗലം എംഡിഎംഎ കേസ്; നൈജീരിയന്‍ ഫാര്‍മസിസ്റ്റ് നോയ്ഡയില്‍ അറസ്റ്റില്‍

കുന്ദമംഗലം എംഡിഎംഎ കേസ്; നൈജീരിയന്‍ ഫാര്‍മസിസ്റ്റ് നോയ്ഡയില്‍ അറസ്റ്റില്‍
X

കോഴിക്കോട്: കുന്ദമംഗലം എംഡിഎംഎ കേസില്‍ നൈജീരിയന്‍ പൗരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ നിന്നാണ് ഫാര്‍മസിസ്റ്റായ ഫ്രാങ്ക് ചിക്‌സിയയെ കുന്ദമംഗലം പോലിസ് പിടികൂടിയത്. 2025 ജനുവരി 21ന് കുന്ദമംഗലത്തെ ലോഡ്ജില്‍ നിന്നും 227 ഗ്രാം എംഡിഎംഎ പോലിസ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ മുസമില്‍, അഭിനവ് എന്നിവരെയും പോലിസ് പിടികൂടിയിരുന്നു.

മുഹമ്മദ് ഷമീല്‍ എന്നയാളാണ് എംഡിഎംഎ എത്തിച്ച് നല്‍കിയതെന്നായിരുന്നു പിടികൂടിയ പ്രതികള്‍ നല്‍കിയ വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈസൂരില്‍ നിന്ന് മുഹമ്മദ് ഷമീലിനെയും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ടാന്‍സാനിയന്‍ പൗരന്‍മാരായ ഡേവിഡ് എന്‍ഡമിയേയും ഹക്ക ഹറൂണയേയും പീന്നീട് പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ഇവരെ വിശദമായി ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്ക് ചിക്‌സിയ പിടിയിലാകുന്നത്. ഫ്രാങ്കിന്റെ കൈയ്യില്‍ നിന്നും ഏഴ് സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, മൂന്ന് എടിഎം കാര്‍ഡുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. 32 മ്യൂള്‍ അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ഇടപാട് നടത്തിയിരുന്നത്. നോയിഡയില്‍ എംഡിഎംഎ കുക്കിങ് ഏരിയ ഉണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it