- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുതിരാന്‍ തുരങ്കം ഫയര്‍ ആന്റ് സേഫ്റ്റി ട്രയല്‍ റണ്‍ ഇന്ന്; ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
തൃശൂര്‍: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിര്‍മാണം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി കുതിരാനില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലാതെ നിര്‍മാണം മുന്നോട്ടു പോകുന്നു. കൂടുതല്‍ തൊഴിലാളികള്‍ നിര്‍മാണത്തിനായി എത്തിയിട്ടുണ്ട്. 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ദിവസങ്ങളോളം അതിശക്തമായ മഴ തുടര്‍ന്നാല്‍ മാത്രമാണ് നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കൂ. കൂട്ടായ ശ്രമമാണ് നടന്ന് വരുന്നത്. കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തുന്നു. ഇടത് തുരങ്കം തുറക്കാനുള്ള അവസാനഘട്ട പ്രവൃത്തികളാണ് നടന്നു വരുന്നത്.
നിര്‍ദ്ദേശാനുസരണമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. കെ.എസ്.ഇ.ബി, ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു. നിലവിലെ നിര്‍മാണം തൃപ്തികരമായി മുന്നോട്ടു നീങ്ങുന്നതായും മന്ത്രി പറഞ്ഞു.
കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം രാമനിലയത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗവും ചേര്‍ന്നു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നടത്താനാണ് തീരുമാനം.
ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, മുന്‍ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ സുഫിയാന്‍ അഹമ്മദ്, പൊതുമരാമത്ത് സെക്രട്ടറി
ആനന്ദ് സിങ്ക, ഡെപ്യൂട്ടി കലക്ടര്‍ മധു സൂധനന്‍, പ്രോജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT