- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമങ്ങള്ക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധതക്കെതിരേ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കും: കെയുഡബ്ല്യുജെ
രാജ്യത്തു കുറച്ചു കാലമായി മാധ്യമങ്ങള്ക്കു നേരെ നിലനില്ക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വണ്.
കോഴിക്കോട്: മീഡിയ വണ് ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്ക്കാര് നടപടി ഉടന് തിരുത്തണമെന്ന് കേരള പത്രപ്രവര്ത്തക യൂണിയന് ആവശ്യപ്പെട്ടു. രാജ്യത്തു കുറച്ചു കാലമായി മാധ്യമങ്ങള്ക്കു നേരെ നിലനില്ക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയ വണ്.
ജനാധിപത്യം ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല് കത്തി വെക്കുന്നതാണു കേന്ദ്ര നടപടി. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം ഇന്ത്യന് ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ജനപക്ഷ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടാന് ശ്രമിക്കുന്നതിലൂടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുകയാണ്.
മീഡിയ വണ് ചാനലിന് വീണ്ടും ഏര്പ്പെടുത്തിയ വിലക്ക് കേന്ദ്ര ഭരണകൂടത്തിന്റെ മാധ്യമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാട് ഒരിക്കല്ക്കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു. പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശനങ്ങള് എന്നു മാത്രം പറഞ്ഞാണ് ചാനലിനെ വിലക്കിയിരിക്കുന്നത്. മാധ്യമങ്ങള്ക്ക് കൂച്ചുവിലങ്ങ് ഇടാന് പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനില്ക്കുന്നത്? സുരക്ഷാ വിഷയത്തില് എന്നു ഭീഷണിയാണ് മീഡിയവണ് സൃഷ്ടിച്ചത്? എന്നീ ചോദ്യങ്ങള്ക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ജനാധിപത്യത്തില് വിശ്വസിക്കുന്ന മുഴുവന് പൗരസമൂഹവും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.
ചാനലിന്റെ വിലക്ക് അടിയന്തരമായി നീക്കാന് ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും അയച്ച നിവേദനത്തില് യൂനിയന് പ്രസിഡന്റ് കെ പി റജിയും ജനറല് സെക്രട്ടറി ഇ എസ് സുഭാഷും ആവശ്യപ്പെട്ടു. മാധ്യമങ്ങള്ക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കുമെന്ന് അവര് അറിയിച്ചു.
RELATED STORIES
സായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTസാമ്പത്തികമായി തകർന്ന് ഇസ്രായേൽ
10 Oct 2024 5:14 AM GMTഭ്രാന്തെടുത്ത പരാക്രമങ്ങള്
8 Oct 2024 4:28 AM GMTമസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർചോരപൂത്ത...
6 Oct 2024 3:23 AM GMTഅന്വര് പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള് വേഗം പള്ളികളും മദ്റസകളും തകര്ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMT