Sub Lead

ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 40 ശതമാനം അധികമാവാമെന്ന് ലാന്‍സെറ്റ്

ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 40 ശതമാനം അധികമാവാമെന്ന് ലാന്‍സെറ്റ്
X

ലണ്ടന്‍: ഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം ഔദ്യോഗികകണക്കുകളേക്കാള്‍ 40 ശതമാനം അധികമാവാമെന്ന് ലാന്‍സെറ്റ് ജേണലിലെ റിപോര്‍ട്ട്. ഇസ്രായേല്‍ അധിനിവേശം തുടങ്ങി ആദ്യ ഒമ്പതുമാസങ്ങളില്‍ ഗസയിലെ ആശുപത്രികളും ക്ലിനിക്കുകളും തകര്‍ത്തതിനാല്‍ സാധാരണ മരണമെന്ന് റിപോര്‍ട്ട് ചെയ്ത മരണങ്ങള്‍ പോലും അധിനിവേശത്തിന്റെ പരിധിയില്‍ വരുമെന്നാണ് റിപോര്‍ട്ട് പറയുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, യേല്‍ സര്‍വകലാശാല തുടങ്ങിയവരാണ് ലാന്‍സെറ്റിന് വേണ്ടി പഠനം നടത്തിയത്.

2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ അവസാനം വരെ ഇസ്രായേല്‍ നടത്തിയ കര-വ്യോമ ആക്രമണളിലുണ്ടായ മരണങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കാപ്ച്ചര്‍-റീകാപ്ച്ചര്‍ രീതിയാണ് ഇതിനായി ഉപയോഗിച്ചത്.

ജനസംഖ്യയെ ആവര്‍ത്തിച്ച് സാമ്പിള്‍ ചെയ്ത് അതിന്റെ വലുപ്പം കണക്കാക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് ഇത്. അധിനിവേശത്തിന് മുമ്പുണ്ടായിരുന്ന ഫലസ്തീന്‍ ജനസംഖ്യയെയും മരണനിരക്കിനെയും അധിനിവേശത്തിന് ശേഷമുള്ള ജനസംഖ്യയുമായും മരണനിരക്കുമായും ചേര്‍ത്ത് പരിശോധിച്ചാണ് ലാന്‍സെറ്റ് പഠനസംഘം ഈ നിഗമനത്തിലെത്തിയത്.

എന്നാല്‍, ഈ പഠനറിപോര്‍ട്ടിനെ ഇസ്രായേല്‍ തള്ളിക്കളഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടത്ര കരുതല്‍ ഇസ്രായേല്‍ സൈന്യത്തെ പോലെ മറ്റൊരു സൈന്യവും സ്വീകരിക്കുന്നില്ലെന്ന് ഇസ്രായേലി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടും സ്ഥലവും ഒഴിയാന്‍ നിര്‍ദേശം നല്‍കിയ ശേഷമാണ് കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ക്കുന്നത്. സാധാരണക്കാര്‍ കൊല്ലപ്പെടാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും സൈന്യം സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it