Sub Lead

കോഴിക്കോട് വിലങ്ങാട്ട് വീണ്ടും ഉരുള്‍പൊട്ടി; കലക്ടറും സംഘവും കുടുങ്ങി

*അടിച്ചിപ്പാറയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത് *വിലങ്ങാടെത്തിയ ജില്ലാ കലക്ടറും സംഘവും കുടുങ്ങി *ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം

കോഴിക്കോട് വിലങ്ങാട്ട് വീണ്ടും ഉരുള്‍പൊട്ടി; കലക്ടറും സംഘവും കുടുങ്ങി
X

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ അടിച്ചിപ്പാറയിലാണ് ഇന്ന് വൈകീട്ട് 5.45 ഓടെ ഉരുള്‍പൊട്ടിയത്. വിലങ്ങാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനെത്തിയ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി കുത്തിയൊലിച്ച ചാലിലൂടെ വീണ്ടും മഴവെള്ളം കുത്തിയൊലിക്കുകയായിരുന്നു. കലക്ടറെയും സംഘത്തെയും പെട്ടെന്നും തന്നെ സ്ഥലത്തു നിന്നു മാറ്റി. അതിനിടെ, കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മാത്യു കളത്തിലിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മാത്യു മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.

Next Story

RELATED STORIES

Share it