Sub Lead

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിനിടെ ആലപ്പുഴയിലെ 'സാന്ത്വന സ്പര്‍ശ'ത്തിന് വന്‍ ജനക്കൂട്ടം

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിനിടെ ആലപ്പുഴയിലെ സാന്ത്വന സ്പര്‍ശത്തിന് വന്‍ ജനക്കൂട്ടം
X

ആലപ്പുഴ: കൊവിഡ് കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം ശക്തമാക്കുന്നതിനിടെ സര്‍ക്കാര്‍ പരാതി പരിഹാര അദാലത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ ജനക്കൂട്ടം. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ആലപ്പുഴയിലെ 'സാന്ത്വന സ്പര്‍ശം' പരിപാടിയിലാണ് സാമൂഹിക അകലം പോലും പാലിക്കാതെ നൂറുകണക്കിന് ആളുകളെത്തിയത്. ഇന്നു രാവിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് ലജനത്തുല്‍ മുഹമ്മദിയ്യ സ്‌കൂളിലാണ് നടന്നത്. തീര്‍പ്പാവാത്ത പരാതികളില്‍ മന്ത്രിമാര്‍ നേരിട്ട് പരാതി സ്വീകരിച്ച് അതിവേഗം പരിഹരിക്കുകയാണ് ലക്ഷ്യം. എന്നാല്‍, സഹായം സ്വീകരിക്കാനും പരാതി നല്‍കാനുമായി എത്തിയ ആളുകളുടെ തിരക്ക് കാരണം കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിക്കപ്പെടുകയായിരുന്നു.

മന്ത്രിമാര്‍, കലക്ടര്‍, ജില്ലാ പോലിസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പരിപാടിയിലുണ്ടായിരുന്നു. ഈയിടെയായി രാജ്യത്ത് തന്നെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നിലാണ് കേരളം. ഇതോടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഔദ്യോഗിക പരിപാടികളില്‍ ഉള്‍പ്പെടെ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമുണ്ടാവുന്നത്.

Large crowds gather for Alappuzha as Covid tightens control

Next Story

RELATED STORIES

Share it