- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗവര്‍ണറുടേത് സംഘപരിവാര്‍ അജണ്ട; എല്‍ഡിഎഫ് തുറന്നപോരിന്
സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നിലപാടാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ, ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫ്. നവംബര്‍ 15ന് എല്‍ഡിഎഫ് ധര്‍ണ നടത്തും. രാജ്ഭവന് മുന്നിലെ ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.
സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നിലപാടാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികളുമായാണ് സര്‍ക്കാരാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള ചാന്‍സലറുടെ വഴിവിട്ട നീക്കങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘപരിവാര്‍ അജണ്ടയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.
ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തില്‍ വരില്ലെന്ന് മനസിലാക്കിയ ശക്തികള്‍, ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്ത് സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുക എന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. അതുവഴി മതേതരഭാവനയില്‍ ഊന്നിയ ഉന്നത വിദ്യാഭ്യാസത്തെ തുരങ്കം വെയ്ക്കുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. ഞാന്‍ ആര്‍എസ്എസ് അനുഭാവിയാണെന്ന് പരസ്യമായി പറഞ്ഞ് കൊണ്ടാണ് ചാന്‍സലര്‍ മുന്നോട്ടുപോകുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
RELATED STORIES
കാറില് ചാര്ജ്ജ് ചെയ്ത ഫോണ് പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട കാര് ...
23 May 2025 5:40 PM GMTഇസ്രായേലി അതിക്രമങ്ങള്ക്കിടയിലും മസ്ജിദുല് അഖ്സയിലെത്തി...
23 May 2025 4:48 PM GMTമധ്യപ്രദേശിലെ ഗുണയില് ജയിലില് അടക്കപ്പെടുന്നതില് ഭൂരിപക്ഷവും...
23 May 2025 3:33 PM GMTകൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില് വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMT''പ്രസവാവധി പ്രത്യുല്പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് ...
23 May 2025 2:59 PM GMTവന്യജീവി ആക്രമണം; നഷ്ടപരിഹാരം വെട്ടിക്കുറച്ച നടപടി പുനപ്പരിശോധിക്കണം:...
23 May 2025 2:59 PM GMT