Sub Lead

പെരിന്തല്‍മണ്ണ പിടിച്ചെടുക്കാന്‍ ലീഗ് നേതാവിനെ ഇറക്കി എല്‍ഡിഎഫ്

സിപിഎം ഇന്ന് പ്രഖ്യാപിച്ച ഒമ്പത് സ്വതന്ത്രരുടെ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചത്.

പെരിന്തല്‍മണ്ണ പിടിച്ചെടുക്കാന്‍ ലീഗ് നേതാവിനെ ഇറക്കി എല്‍ഡിഎഫ്
X

കെ പി ഒ റഹ്മത്തുല്ല

കോഴിക്കോട്: പെരിന്തല്‍മണ്ണയില്‍ ഇടതു സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് മലപ്പുറം മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ കെ പി മുഹമ്മദ് മുസ്തഫ. സിപിഎം ഇന്ന് പ്രഖ്യാപിച്ച ഒമ്പത് സ്വതന്ത്രരുടെ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചത്.

സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എസ്ടിയു) ജില്ലാ പ്രസിഡന്റ്് ആയിരുന്ന മുസ്തഫ പ്രമുഖ വ്യവസായി കെ പി മുഹമ്മദാലിയുടെ മകനാണ്. മണ്ണാര്‍ക്കാട് സീറ്റില്‍ മത്സരിക്കാന്‍ ലീഗ് നേതൃത്വത്തെ സമീപിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് മുസ്‌ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. തുടര്‍ന്നാണ് ഇടതു സ്വതന്ത്രനായി പെരിന്തല്‍മണ്ണയില്‍ ജനവിധി തേടാന്‍ മുസ്തഫ തീരുമാനിച്ചത്. ഇന്ന് വിജയരാഘവന്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പാര്‍ട്ടി സ്വതന്ത്രരുടെ പട്ടികയിലാണ് മുസ്തഫ ഇടംപിടിച്ചത്.

കഴിഞ്ഞതവണ 600ല്‍ താഴെ വോട്ടുകള്‍ക്ക് മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലി കഷ്ടിച്ച്് കടന്ന പെരിന്തല്‍മണ്ണയില്‍ ശക്തനായ സ്വതന്ത്ര നിര്‍ത്തി മണ്ഡലം പിടിക്കാനാണ് സിപിഎം ശ്രമം. അതേസമയം, മുസ്തഫയെ നേരിടാന്‍ മുസ്‌ലിം ലീഗ് പെരിന്തല്‍മണ്ണയില്‍ കെ എം ഷാജിയെ രംഗത്തിറക്കിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.മുസ്‌ലിം ലീഗുകാരനും മുന്‍ ലീഗ് നേതാവും പരസ്പരം പോരടിക്കുമ്പോള്‍ പെരിന്തല്‍മണ്ണയില്‍ ഇത്തവണ മത്സരം തീപാറും എന്ന് തീര്‍ച്ചയാണ്. 2010 മുതല്‍ 15 വരെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന കെ പി മുസ്തഫ മലപ്പുറം മുസ്‌ലിം ലീഗ് വാര്‍ഡ് ജോയിന്‍ സെക്രട്ടറി ആയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചത്. മണ്ണാര്‍ക്കാട് ലഭിച്ചില്ലെങ്കില്‍ മങ്കടയോ പെരിന്തല്‍മണ്ണയോ നല്‍കണമെന്നും

മുസ്തഫ ലീഗ് നേതൃത്വത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു എന്നാണ് അറിയുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷമായി മുസ്‌ലിംലീഗ് മെമ്പര്‍ഷിപ്പ് ഇല്ല എന്നാണ് കെ പി മുഹമ്മദ് മുസ്തഫ ഇപ്പോള്‍ പറയുന്നത്. പാര്‍ട്ടി നേതാക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.

Next Story

RELATED STORIES

Share it