- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ലീഗ് താലിബാനെ കടത്തിവെട്ടി'; ആക്ഷേപവുമായി എ കെ ബാലന്‍
ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നു. മുദ്രാവാക്യം വിളിക്കുമ്പോള്‍ സൂക്ഷിച്ചാല്‍ മതി
തിരുവനന്തപുരം: താലിബാന്‍ പോലും ഉയര്‍ത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ഉണ്ടായതെന്ന ആക്ഷേപവുമായി സിപിഎം നേതാവ് എ കെ ബാലന്‍. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നെന്നും ബാലന്‍ പരിഹസിച്ചു.
മുസ്‌ലിം സമുദായത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഉള്ളതിനേക്കാള്‍ പിന്തുണ പിണറായി വിജയനുണ്ട്. കാവിക്കാര്‍ വിചാരിച്ചിട്ട് പിണറായി വിജയനെ ഇല്ലാതാക്കന്‍ കഴിഞ്ഞില്ല. ഇനി പച്ചക്കാര്‍ വിചാരിച്ചാലും അത് നടക്കില്ല. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നു. മുദ്രാവാക്യം വിളിക്കുമ്പോള്‍ സൂക്ഷിച്ചാല്‍ മതി എ കെ ബാലന്‍ പറഞ്ഞു.
അതേസമയം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ കലക്കവെള്ളത്തിന്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബാലന്‍ ആരോപിച്ചു. ഭരണഘടനാ ബാധ്യത നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമാണ്. സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഭരണഘടനാപരമായ ബാധ്യത നിര്‍വ്വഹിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കാവില്ല.
ബാഹ്യമായ ഇടപെടല്‍ ഭരണ കക്ഷികളുടെ ഭാഗത്തു നിന്നു മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് ഏത് സാഹചര്യത്തിലെന്ന് വ്യക്തമാക്കണം. ചാന്‍സലര്‍ പദവി ഭരണഘടനാപരമായ പദവിയല്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ച് ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. വിസിയുടെ നിയമനം നിയമപരമാണെന്ന് ഗവര്‍ണറും സമ്മതിച്ചതാണ്. ഇപ്പോള്‍ നിയമപരമല്ലെന്നു പറയുന്നത് ഗവര്‍ണര്‍ക്ക് ഗുണകരമാകില്ല. വിഷയത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. നിലവിലെ പ്രശ്‌നം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളം കാണുന്നില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT