Sub Lead

ഇടത് ചിന്തകനും ഗ്രന്ഥകാരനുമായ ടി ജി ജേക്കബ് അന്തരിച്ചു

ഇടത് ചിന്തകനും ഗ്രന്ഥകാരനുമായ ടി ജി ജേക്കബ് അന്തരിച്ചു
X

ഊട്ടി: പ്രമുഖ ഇടതു ചിന്തകനും എഴുത്തുകാരനും ആയ ടി ജി ജേക്കബ് അന്തരിച്ചു. വർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം ചികിത്സയിൽ കഴിയുകയായിരുന്നു. ഊട്ടിയിൽ ആയിരുന്നു അന്ത്യം.

1951ൽ അടൂരിൽ ജനിച്ച ടി ജി ജേക്കബ് തിരുവനന്തപുരത്തും ഡൽഹിയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 80 കളിൽ മാവോവാദത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന അദ്ദേഹം മാസ്സ്ലൈൻ എഡിറ്റർ ആയിരുന്നു. പിന്നീട് സംഘടനാപരമായ മാവോവാദം ഉപേക്ഷിച്ച ടി ജി ജേക്കബ് വികസനത്തിന്റെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട നിരവധി കൃതികൾ എഴുതി. ഒഡീസി പബ്ലിക്കേഷൻസ് എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യ സ്റ്റേഡി സെന്ററിലെ ഗവേഷകനും ആയിരുന്നു. നിരവധി ഗ്രന്ധങ്ങളുടെ കർത്താവായ ടി ജി ജേക്കബിന്റെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ വിമർശന ഗ്രന്ഥമായ 'ലെഫ്റ്റ് ടു റൈറ്റ്' എന്ന ഇംഗ്ലീഷ് പുസ്തകം ' തേജസ്‌ ബുക്സ് 'ഇടത്തുനിന്ന് വലത്തോട്ട്, ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ തകർച്ച' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കോവളം വിനോദസഞ്ചാരത്തിന്റെ വിലാപകാവ്യങ്ങൾ' (Tales of Tourism from Kovalam) എന്ന പുസ്തകവും തേജസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ബംഗാൾ സ്വദേശി പ്രാഞ്ജലി ബന്ധു(പി ബന്ധു). ആദ്യ ഭാര്യ ജമീല.

Next Story

RELATED STORIES

Share it