Sub Lead

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഏപ്രില്‍ 30ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഏപ്രില്‍ 30ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ഏപ്രില്‍ 30ന് ലൈറ്റ് അണച്ച് പ്രതിഷേധിക്കണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്. കടകളിലും തൊഴില്‍സ്ഥലങ്ങളിലും വീടുകളിലും രാത്രി ഒമ്പത് മുതല്‍ 9.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാനാണ് നിര്‍ദേശം. അതേസമയം, ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉചിതമായ രീതിയില്‍ പ്രതിഷേധം നടത്താനും തീരുമാനിച്ചു. വഖ്ഫ് സംരക്ഷണ കാംപയിന്റെ ആദ്യഘട്ടം ജൂലൈ 13ന് ഡല്‍ഹിയിലെ രാംലീല മൈതാനിയിലാണ് സമീപിക്കുക.

അതിനിടയില്‍ വരുന്ന പരിപാടികള്‍ പ്രാദേശികസാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം ചെയ്യേണ്ടത്. എത്ര പ്രകോപനമുണ്ടായാലും സമാധാനത്തില്‍ നിന്ന് വ്യതിചലിക്കരുതെന്ന് നിര്‍ദേശമുണ്ട്. സര്‍ക്കാരുകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തരുത്. ദുഷ്ടശക്തികള്‍ പരിപാടിയില്‍ കടന്നുകയറി പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യത ഒഴിവാക്കാനാണിത്. അത്തരം സാഹചര്യങ്ങളില്‍ അടച്ചിട്ട ഹാളുകളിലോ വേണം പരിപാടി നടത്താന്‍. പരിപാടികള്‍ക്കിടയില്‍ ആരെങ്കിലും നുഴഞ്ഞുകയറി പ്രകോപനമുണ്ടാക്കിയാല്‍ അക്രമം ഉപയോഗിച്ച് പ്രതികരിക്കരുതെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it