Sub Lead

സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ് ആപ്പ് ചെയ്യൂ; അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കാമെന്ന് പോലിസ്

ജില്ലയിലെ വയോജനങ്ങള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേകിച്ച് കൊവിഡ് ബാധിതര്‍ക്കുമാണ് കണ്ണുര്‍ സിറ്റി പോലിസ് നന്മ മനസ്സ് തുണയാവുന്നത്

സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ് ആപ്പ് ചെയ്യൂ; അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കാമെന്ന് പോലിസ്
X

കണ്ണൂര്‍: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി കണ്ണൂര്‍ പോലിസ്. കണ്ണൂര്‍ സിറ്റി പോലിസ് പരിധിയിലെ പോലിസ് സ്റ്റേഷനുകളിലെ 19 മൊബൈല്‍ ഫോണ്‍ നമ്പറുകളിലെ വാട്ട്‌സ് ആപ്പില്‍ അത്യാവശ്യ ജീവന്‍ രക്ഷാ മരുന്നുകളുടെ ഡോക്ടര്‍ നല്‍കിയ കുറിപ്പടികളും സാധനങ്ങളുടെ കൃത്യമായ ലിസ്റ്റും അയച്ചു കൊടുത്താല്‍ സാധനങ്ങള്‍ പൊതുജനങ്ങളുടെ കൈകളില്‍ എത്തിച്ചു നല്‍കുമെന്നാണ് പോലിസ് അറിയിച്ചത്. ജില്ലയിലെ വയോജനങ്ങള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രത്യേകിച്ച് കൊവിഡ് ബാധിതര്‍ക്കുമാണ് കണ്ണുര്‍ സിറ്റി പോലിസ് നന്മ മനസ്സ് തുണയാവുന്നത്. ഇതിനായി പഞ്ചായത്ത് തല വോളന്റിയര്‍മാര്‍, സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി.

പോലിസ് നല്‍കിയ വാട്‌സ് ആപ്പ് നമ്പറുകളുടെ ലിസ്റ്റ്

കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലും ഇതിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിക്കും. പദ്ധതിയിലൂടെ കണ്ണൂര്‍ സിറ്റി പോലിസ് പരിധിയിലെ അതാതു പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അത്യാവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍, അവശ്യവസ്തുക്കള്‍ എന്നിവ കൊവിഡ് വോളന്റിയര്‍മാരും സന്നദ്ധ സേവന പ്രവര്‍ത്തകരും എത്തിച്ചുനല്‍കും. അയക്കുന്നവര്‍ അവരുടെ വിലാസം, സ്ഥലം, പോലിസ് സ്റ്റേഷന്‍, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കുറിപ്പടികള്‍, സാധനങ്ങളുടെ കൃത്യമായ ലിസ്റ്റ് എന്നിവ വാട്ട്‌സ് ആപ്പ് മെസേജുകള്‍ ആയി മാത്രം അയക്കാന്‍ ശ്രദ്ധിക്കണമെന്നും പോലിസ് അറിയിച്ചു. വാട്‌സ് ആപ്പ് ചെയ്യേണ്ട നമ്പറുകളും പോലിസ് പുറത്തുവിട്ടിട്ടുണ്ട്.

list of items send WhatsApp; Police says essentials goods can be brought home

Next Story

RELATED STORIES

Share it