Sub Lead

ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിലെ കുട്ടികളെ ചൊല്ലി തര്‍ക്കങ്ങള്‍ കൂടുന്നു: വനിതാ കമ്മീഷന്‍

വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുകയാണ്. കുട്ടികളെ അത് ബാധിക്കുന്നുണ്ടെന്നും പി സതിദേവി പറഞ്ഞു.

ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിലെ കുട്ടികളെ ചൊല്ലി തര്‍ക്കങ്ങള്‍ കൂടുന്നു: വനിതാ കമ്മീഷന്‍
X

കൊച്ചി: ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൂടുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ലിവ് ഇന്‍ ടുഗതര്‍ ബന്ധം വര്‍ധിക്കുന്നതിനൊപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുകയാണ്.വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുകയാണ്. കുട്ടികളെ അത് ബാധിക്കുന്നുണ്ടെന്നും പി സതിദേവി പറഞ്ഞു.

ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തില്‍ ജനിച്ച കുട്ടിക്ക് പിതാവ് ചെലവിന് നല്‍കുന്നില്ലെന്ന് ആരോപിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു യുവതി നല്‍കിയ പരാതി അദാലത്ത് തീര്‍പ്പാക്കി. കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ ചെലവിന് നല്‍കാനാണ് നിര്‍ദേശം. ഇന്നലെ മാത്രം 117 പരാതികളാണ് അദാലത്ത് തീര്‍പ്പാക്കിയത്.കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി ആര്‍ മഹിളാമണി എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it