Sub Lead

ലിവിങ് ടുഗെതര്‍ പങ്കാളി ഭര്‍ത്താവല്ല; ഗാര്‍ഹിക പീഡനം ആരോപിക്കാനാവില്ലെന്നും ഹൈക്കോടതി

ലിവിങ് ടുഗെതര്‍ പങ്കാളി ഭര്‍ത്താവല്ല; ഗാര്‍ഹിക പീഡനം ആരോപിക്കാനാവില്ലെന്നും ഹൈക്കോടതി
X

കൊച്ചി: ലിവിങ് ടുഗെതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാവില്ലെന്നും ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ പെടില്ലെന്നും ഹൈക്കോടതി. ലിവിങ് ടുഗെതര്‍ ആയി കുറച്ചുകാലം കഴിഞ്ഞ ശേഷം പിരിയുകയും ഗാര്‍ഹിക പീഡനം ആരോപിച്ച് യുവതി പോലിസില്‍ പരാതി നല്‍കുകയും ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയാണ് നിരീക്ഷണം നടത്തിയത്. എറണാകുളം സ്വദേശിയായ യുവാവ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. താനും ഒരു യുവതിയുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലായിരുന്നുവെന്നും ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷം പിരിഞ്ഞുപോയെന്നും യുവാവ് ചൂണ്ടിക്കാട്ടി. നിയമപരമായി വിവാഹം ചെയ്താല്‍ മാത്രമേ ഭര്‍ത്താവ് എന്ന് പറയാനാവൂ. ലിവിങ് ടുഗെതര്‍ ബന്ധങ്ങളില്‍ പങ്കാളി മാത്രമാണ്. അതിനാല്‍തന്നെ ഇത്തരം ബന്ധങ്ങളിലുണ്ടാവുന്ന പീഡനങ്ങള്‍ ഐപിസി 498 എ വകുപ്പിന് കീഴില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it