Sub Lead

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണില്‍ ഇളവ്; ശനിയും ഞായറും കടുത്ത നിയന്ത്രണം

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് ഇന്ന് ലോക്ക് ഡൗണില്‍ ഇളവ്; ശനിയും ഞായറും കടുത്ത നിയന്ത്രണം
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് ഇളവുകളുണ്ടാവും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. ബാങ്കുകളും ഇന്ന് പ്രവര്‍ത്തിക്കും.

വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യപരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എന്നാല്‍, വില്‍പനയ്ക്ക് അനുവാദമില്ല. ഇന്ന് അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം, 12, 13 തിയ്യതികളില്‍ (ശനി, ഞായര്‍) ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിശോധന കര്‍ശനമാക്കുന്നതിന് കൂടുതല്‍ പോലിസിനെ നിയോഗിക്കും. ഈ ദിവസങ്ങളില്‍ അവശ്യമേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവ്. ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മല്‍സ്യ, മാംസ വില്‍പന ശാലകള്‍, കള്ളുഷാപ്പുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ. ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്‌സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കര്‍ശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം.

എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലിസ് സ്റ്റേഷനില്‍ അറിയിക്കണം. ഈ ദിവസങ്ങളില്‍ നിര്‍മാണമേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രേഖകളോ കാണിച്ച് യാത്രചെയ്യാമെന്നാണ് നിര്‍ദേശം. നാളെയും മറ്റന്നാളും കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയെത്തുംവരെ നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇന്ന് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുനിരത്തിലെയും കടകളിലെയും കൂട്ടംചേരലുകള്‍ ഒഴിവാക്കാന്‍ പോലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it