Sub Lead

കൊവിഡ് കേസുകള്‍ കൂടുന്നു; ഒഡീഷയില്‍ ജൂണ്‍ ഒന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി

കൊവിഡ് കേസുകള്‍ കൂടുന്നു; ഒഡീഷയില്‍ ജൂണ്‍ ഒന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി
X

ഭൂവനേശ്വര്‍: കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒഡീഷയില്‍ ജൂണ്‍ ഒന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടി. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 19 മുതല്‍ ജൂണ്‍ ഒന്നിന് പുലര്‍ച്ചെ അഞ്ചുവരെയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചത്. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് 19 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വാരാന്ത്യങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ പൂര്‍ണമായ അടച്ചുപൂട്ടലുകളുണ്ടായിരിക്കും. ലോക്ക് ഡൗണ്‍ സമയത്ത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒഡീഷയില്‍ പ്രവര്‍ത്തിക്കും. നിലവില്‍ ആഴ്ചയിലെ അവസാനം ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇത് തുടരും. രാവിലെ ആറ് മുതല്‍ 11 വരെ മാത്രമാണ് ആവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്നും 25 ആക്കി കുറച്ചു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഭക്ഷണവും അവശ്യവസ്തുക്കളും വില്‍ക്കുന്ന കടകള്‍ എന്നിവ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 11 വരെ മാത്രം തുറക്കും. റെസ്‌റ്റോറന്റുകള്‍ക്കും ഹോം ഡെലിവറിക്കും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. ഒഡീഷയില്‍ നിലവില്‍ 94,293 സജീവ കൊവിഡ് 19 കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 1,086 പുതിയ കേസുകളും 22 മരണങ്ങളും രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it