- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: ട്രെയിന്‍ സര്‍വീസ് മറ്റന്നാള്‍ മുതല്‍ പുനരാരംഭിക്കുന്നു
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകളില്‍ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ലോക്ക്ഡൗണ്‍ മൂന്നുഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിക്കുന്നത്. ഡല്‍ഹിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരൂവും ഉള്‍പ്പെടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന തീവണ്ടി സര്‍വീസുകളാണ് മറ്റന്നാള്‍ മുതല്‍ തുടങ്ങുന്നത്. ഈ സര്‍വീസുകളിലേക്ക് ഓണ്‍ലൈന്‍ വഴി നാളെ വൈകീട്ട് നാലുമുതല്‍ ബുക്കിങ് തുടങ്ങും. ഓണ്‍ലൈന്‍ വഴി മാത്രമേ ഈ തീവണ്ടി സര്‍വീസുകള്‍ക്ക് ബുക്കിങുണ്ടാകൂ എന്നും റെയില്‍വേ അറിയിച്ചു. സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരു കാരണവശാലും തുറക്കില്ല. ടിക്കറ്റെടുക്കാന്‍ ആരും സ്‌റ്റേഷനുകളില്‍ വരരുതെന്നും റെയില്‍വേ അറിയിക്കുന്നു.
അതിഥിത്തൊഴിലാളികള്‍ക്കായി തീവണ്ടികള്‍ ഏര്‍പ്പെടുത്തിയതിനു പിന്നാലെ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. https://www.irctc.co.in/ എന്ന വെബ്‌സൈറ്റ് വഴി തന്നെയാവും ഓണ്‍ലൈന്‍ ബുക്കിങ് നടത്തുക. 15 തീവണ്ടികളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുകയെന്ന് റെയില്‍വേ അറിയിച്ചു. ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുബനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാവും ട്രെയിന്‍ സര്‍വീസുകള്‍.
ഇതിനുശേഷവും ലഭ്യമായ കോച്ചുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ തുടങ്ങുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം പറയുന്നു. നിലവില്‍ 20,000 കോച്ചുകളെ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയില്‍വേ. മാത്രമല്ല, 300 തീവണ്ടികള്‍ ശ്രമിക് സ്‌പെഷ്യല്‍ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.
ഓണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ ഉള്ളവരെ മാത്രമേ റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് സാമൂഹിക അകലം പാലിച്ച് കടത്തിവിടൂ. എല്ലാ യാത്രക്കാരും മുഖത്ത് മാസ്‌കുകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമാണ്. യാത്ര തുടങ്ങുന്നിടത്ത് കൃത്യമായ പരിശോധനകളുണ്ടാവും. രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഏതൊക്കെ തീവണ്ടികള്‍ എന്ന് യാത്ര തുടങ്ങുമെന്നതില്‍ വിശദമായ വാര്‍ത്താക്കുറിപ്പ് പിന്നീട് ഇറക്കുമെന്നും റെയില്‍വേ അറിയിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍ണായക തീരുമാനമാണ് റെയില്‍വേ സ്വീകരിക്കുന്നത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT