Sub Lead

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹര്‍റം ഒന്ന് ശനിയാഴ്ച

യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി; മുഹര്‍റം ഒന്ന് ശനിയാഴ്ച
X

അബൂദബി: യുഎഇയില്‍ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി ദൃശ്യമായതിന്റെ ചിത്രം ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍ പങ്കുവച്ചു. ജൂലൈ 29ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് അബൂദബിയില്‍ മാസപ്പിറവി ദൃശ്യമായത്. ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്ററിന്റെ അസ്‌ട്രോണമിക്കല്‍ സീല്‍ ഒബ്‌സര്‍വേറ്ററിയാണ് ഈ ചിത്രം പകര്‍ത്തിയത്. ജൂലൈ 30 ശനിയാഴ്ച ആണ് മുഹര്‍റം ഒന്ന്. യുഎഇയിലെ പൊതു, സ്വകാര്യമേഖലാ ജീവനക്കാര്‍ക്ക് ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധിയായിരിക്കും.

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്ച മുഹര്‍റം ഒന്നാം തിയ്യതിയായി കണക്കാക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഹിജ്‌റ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹര്‍റം ഒന്ന്. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്‌റ വര്‍ഷം 1444ലെ ഒന്നാമത്തെ ദിവസമായ മുഹറം 1, ജൂലൈ 30 ശനിയാഴ്ചയായിരിക്കുമെന്നാണ് സുപ്രിംകോടതിയുടെ അറിയിപ്പ്.


ഹിജ്‌റ കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ച (ജൂലൈ 29), ദുല്‍ഹജ്ജ് 30 ആണ്. ഹിജ്‌റ വര്‍ഷം 1443ലെ അവസാന ദിനമാണ് ഇന്ന്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it