- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
50 കോടിയുടെ സാമ്പത്തിക ക്രമക്കേട്: ബിജെപി നേതാവ് രമണ്‍ സിങ്ങിന്റെ മരുമകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
സാമ്പത്തിക ക്രമക്കേട് കേസില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പോലിസ് തിരയുന്ന പ്രതി രാജ്യം വിടില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിങ്ങിന്റെ മരുമകന്‍ ഡോ. പുനീത് ഗുപ്തയ്‌ക്കെതിരേ പോലിസ് ലുക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.സാമ്പത്തിക ക്രമക്കേട് കേസില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പോലിസ് തിരയുന്ന പ്രതി രാജ്യം വിടില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുകള്‍ അയച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സമയം നീട്ടിത്തരണമെന്നായിരുന്നു ഗുപ്തയുടെ മറുപടിയെന്ന് പോലിസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നു രമണ്‍ സിങ് പ്രതികരിച്ചു. എന്നാല്‍ ഗുപ്ത അന്വേഷണത്തോടു സഹകരിക്കാത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സിങ് മറുപടി നല്‍കിയില്ല. ഗുപ്ത ഒളിവില്‍ക്കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ ശക്തമാക്കുമെന്ന് പോലിസ് അറിയിച്ചു.
ഗുപ്തയുടെ വീട്ടിലും ആശുപത്രിയിലും ചില രേഖകള്‍ക്കായി പോലീസ് നേരത്തേ തെരച്ചില്‍ നടത്തിയിരുന്നു. റായ്പുരിലെ ദൗ കല്യാണ്‍ സിങ് പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സൂപ്രണ്ടായിരുന്ന കാലയളവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നാണു ഗുപ്തയുടെ പേരിലുള്ള ആരോപണം. 50 കോടി രൂപയുടെ ക്രമക്കേടാണു ഗുപ്ത നടത്തിയതെന്ന് ഇപ്പോഴത്തെ സൂപ്രണ്ട് ഡോ. കമല്‍ കിഷോര്‍ സഹാറെ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അനര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം നല്‍കാനായി ഗുപ്ത കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്.
സര്‍ക്കാരിനു നഷ്ടമുണ്ടാക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു ഗുപ്തയുടെ പേരിലുള്ളത്. ഗുപ്തയുടെ പോസ്റ്റ്ഗ്രാജ്വേഷന്‍ ഡിഗ്രി വ്യാജമാണോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. അനന്ത്ഗഢ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നിന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു കൈക്കൂലി നല്‍കിയ കേസിലും ഗുപ്തയെ പോലിസ് തിരയുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിനു വേണ്ടിയായിരുന്നു ഇത്. കൈക്കൂലി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT