Sub Lead

കണ്ടെയ്‌നര്‍ ലോറിയില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള ആളാണ് അക്ബറെന്ന് ലോറി ഉടമ പൊലീസിനോട് പറഞ്ഞു.

കണ്ടെയ്‌നര്‍ ലോറിയില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍
X

കൊച്ചി: കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. സേലം സ്വദേശി അക്ബറി(41)നെയാണ് നിര്‍ത്തിയിട്ട ലോറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഭാരതമാതാ കോളജിന് സമീപം പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ലോറി. സേലത്തുനിന്ന് തൃക്കാക്കരയിലുള്ള പെയിന്റ് ഗോഡൗണിലേക്ക് ചരക്കുമായി എത്തിയതായിരുന്നു.

െ്രെഡവറെ വിളിച്ചിട്ടും കിട്ടാതായതോടെ ഉടമ ജിപിഎസ് ലൊക്കേഷന്‍ നോക്കി തൃക്കാക്കര പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള ആളാണ് അക്ബറെന്ന് ലോറി ഉടമ പൊലീസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it