- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനോജ് പാണ്ഡ്യ കരസേന മേധാവിയാകും, ലഫ്. ജനറല്‍ ബി എസ് രാജുവിനെ ഉപമേധാവിയായി നിയമിച്ചു

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയായി നാളെ ചുമതലയേല്‍ക്കും. ജനറല്‍ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ തലപ്പത്തെത്തുന്നത്. നിലവില്‍ ഉപമേധാവിയായി പ്രവര്‍ത്തിക്കുന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.
എന്‍ജിനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. ജനറല്‍ എം എം നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സേനയുടെ 29ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏല്ക്കുക. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷന് വിജയ്, ഓപ്പറേഷന് പരാക്രം തുടങ്ങിയവയില്‍ പങ്കെടുത്തു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിച്ചു. ദില്ലിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
RELATED STORIES
വഖ്ഫ് വിഷയത്തില്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ് 'ഡിജിറ്റല്‍ ജിഹാദ്'...
6 May 2025 1:24 PM GMTപേവിഷബാധയെ തുടർന്നുള്ള മരണം :അന്വേഷണ സംഘത്തെ നിയോഗിക്കണം -മനുഷ്യാവകാശ...
6 May 2025 1:11 PM GMTരണ്ടു തവണ മാത്രം പ്രസവാവധിയെന്ന ചട്ടം പിന്‍വലിച്ചെന്ന്...
6 May 2025 1:03 PM GMT''സംവരണം റെയില്‍വേ പോലെയായി; ബോഗിയില്‍ കയറിയവര്‍ മറ്റുള്ളവരെ കയറാന്‍...
6 May 2025 12:50 PM GMTമുല്ലപ്പെരിയാറില്‍ ഉന്നതാധികാരസമിതിയുടെ ശുപാര്‍ശകള്‍ കേരളവും...
6 May 2025 12:31 PM GMTമുല്ലപ്പെരിയാര്‍; മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ ഇരു സംസ്ഥാനങ്ങളും ...
6 May 2025 12:29 PM GMT