Sub Lead

'മേഡം വൈദ്യുതി ബില്ല് അടയ്ക്കുന്നില്ല': കങ്കണയെ വിമര്‍ശിച്ച് ഹിമാചല്‍ പ്രദേശ് മന്ത്രി

മേഡം വൈദ്യുതി ബില്ല് അടയ്ക്കുന്നില്ല: കങ്കണയെ വിമര്‍ശിച്ച് ഹിമാചല്‍ പ്രദേശ് മന്ത്രി
X

ഷിംല: പൂട്ടിയിട്ട വീടിന് ഒരു ലക്ഷം രൂപ വൈദ്യുതി ബില്ല് വന്നെന്ന ബിജെപി എംപിയും സിനിമാനടിയുമായ കങ്കണ റണാവത്തിന്റെ ആരോപണത്തിനെതിരെ ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്. വീട്ടിലെ വൈദ്യുതി ബില്ലായ 90,384 രൂപ കങ്കണ അടച്ചില്ലെന്നും പകരം സര്‍ക്കാരിനെ ശപിക്കുകയാണെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. '' മേഡം കൊച്ചുകുട്ടി കളിക്കുകയാണ്. വൈദ്യുതി ബില്ല് അടക്കാതെ പൊതുവേദിയില്‍ വന്ന് സര്‍ക്കാരിനെ ശപിക്കുന്നു. ഇത് എങ്ങനെയാണ് ശരിയാവുക.''-വിക്രമാദിത്യ സിങ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് പറയുന്നു. കങ്കണയുടെ ആരോപണത്തെ തുടര്‍ന്ന് അവരുടെ വീട്ടിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചു. രണ്ടു മാസത്തെ വൈദ്യുതി ബില്ലാണ് കങ്കണ അടക്കാനുള്ളത്.

Next Story

RELATED STORIES

Share it