Sub Lead

മധു വധക്കേസ് ഇന്ന് സ്‌പെഷ്യല്‍ കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനും അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പാലക്കാടു നിന്നുള്ള രാജേഷ് എം മേനോനും ഇന്ന് കോടതിയിലെത്തും.

മധു വധക്കേസ് ഇന്ന് സ്‌പെഷ്യല്‍ കോടതി പരിഗണിക്കും; പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും
X

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്റെ കേസ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്നു പുതിയ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാകും. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനും അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പാലക്കാടു നിന്നുള്ള രാജേഷ് എം മേനോനും ഇന്ന് കോടതിയിലെത്തും.

നേരത്തെ മധുവിന്റെ കേസ് വാദിക്കുന്ന ദിവസം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കോടതിയില്‍ വിചാരണ നീണ്ടു പോകുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നിയമ വകുപ്പ് സെക്രട്ടറിയെ സമീപിച്ചത്.

2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു മധുവിന്റെ കൊലപാതകം.

Next Story

RELATED STORIES

Share it