- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭിക്ഷാടകന് ഭക്ഷണം കൊടുത്ത പോലിസ് ഞെട്ടി; കണ്ടെത്തിയത് 15 വര്‍ഷം മുമ്പ് കാണാതായ സഹപ്രവര്‍ത്തകനെ
BY BSR15 Nov 2020 4:34 AM GMT
X
BSR15 Nov 2020 4:34 AM GMT
ഗ്വാളിയര്‍: പോലിസുകാരുടെ യാത്രയ്ക്കിടെ റോഡരികില്‍ കണ്ടെത്തിയ ഭിക്ഷാടക് ഭക്ഷണവും പുതപ്പും നല്‍കിയ പോലിസുകാര്‍ ഞെട്ടി...! മറ്റൊന്നുമല്ല, 15 വര്‍ഷം മുമ്പ് കാണാതായ തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകനായിരുന്നു അത്. ഗ്വാളിയറിലെ തെരുവിലാണ് അപൂര്‍വ പുനസമാഗമം. ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടുമാരായ രത്നേഷ് സിങ് തോമര്‍, വിജയ് സിങ് ബഹാദൂര്‍ എന്നിവര്‍ ചൊവ്വാഴ്ച രാത്രി നഗരത്തിലെ ഒരു വിവാഹ ഹാളിലേക്കു വാഹനത്തില്‍ പോവുന്നതിനിടെയാണ് ഭിക്ഷാടകനെ പോലെ ഒരാളെ കണ്ടത്. വിറച്ചുകൊണ്ട് അയാള്‍ ഭക്ഷണാവശിഷ്ടം തിരയുകയായിരുന്നു. ഇതുകണ്ട പോലിസുദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്നിറങ്ങി. ഒരാള്‍ അദ്ദേഹത്തിന്റെ ചൂടുള്ള പുതപ്പ് കൊടുത്തു. ഈ സമയം പോലിസുദ്യോഗസ്ഥരില്‍ ഒരാളുടെ പേര് ഭിക്ഷാടകന്‍ വിളിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 15 വര്‍ഷം മുമ്പ് കാണാതായ തങ്ങളുടെ സഹപ്രവര്‍ത്തകന്‍ മനീഷ് മിശ്രയാണ് ഇതെന്നു കണ്ടെത്തിയതെന്ന് രത്നേഷ് സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡേറ്റിയയില്‍ ഇന്‍സ്‌പെക്ടറായി നിയമിതനായിരുന്ന മനീഷ് മിശ്രയെ 2005ലാണ് കാണാതായത്. മാനസികാസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ അവസ്ഥ ഏറെ അസ്വസ്ഥമായിരുന്നു. ഇത്രയും കാലം അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് ഗ്വാളിയര്‍ ക്രൈംബ്രാഞ്ചിലെ ഡിഎസ്പി തോമര്‍ പറഞ്ഞു. ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ ഒരു സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുന്നതു വരെ കുറച്ചുകാലം അവിടെ താമസിക്കും.
1999ല്‍ ഞങ്ങളോടൊപ്പം പോലിസ് സേനയില്‍ ചേര്‍ന്ന ഒരു നല്ല അത്ലറ്റും ഷാര്‍പ്പ് ഷൂട്ടറുമായിരുന്നു മിശ്ര. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ചികില്‍സിച്ചു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തെ കാണാതായി. സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കാന്‍ ശ്രമിക്കും. അങ്ങനെ അദ്ദേഹം വീണ്ടും സാധാരണ നിലയിലെത്തും-ഡിഎസ്പി തോമര്‍ പറഞ്ഞു.
Madhya Pradesh Cops Find Missing Ex-Colleague On Footpath After 15 Years
Next Story
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT