Sub Lead

ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്‌റസാധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്‌റസാധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

തിരൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്‌റസാധ്യാപകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത്(തട്ടാരക്കല്‍) സിദ്ദീഖ്(63) മുസ് ല്യാര്‍ ആണ് മരണപ്പെട്ടത്. ഭാര്യ: ഫാത്തിമ. മക്കള്‍: മുനീര്‍(ദുബയ്), ആയിഷ, ലുഖ്മാന്‍(ദുബയ്), സാബിറ. മരുമക്കള്‍: ഗഫൂര്‍(സൗദി അറേബ്യ), ഷറഫുദ്ദീന്‍(ദുബയ്), ഫെബീന, ഷുഹൈല(പൂക്കയില്‍). സഹോദരങ്ങള്‍: പരേതരായ ബീരാന്‍കുട്ടി ഇബ്രാഹീം, കരീം, ഖദീജ. മജീദ്(ദുബയ്), താജുദ്ദീന്‍(അബൂദബി). കുഞ്ഞീമ്മ, നഫീസ(കാരത്തൂര്‍). ഖബറടക്കം ഇന്ന് രാത്രി വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it