Sub Lead

ഇറ്റലിക്കാരന്റെ റെക്കോര്‍ഡ് തകര്‍ത്ത് മജീഷ്യന്‍ ആല്‍വിന്‍ റോഷന് ഗിന്നസ് പുരസ്‌കാരം

ഇറ്റലിക്കാരന്റെ റെക്കോര്‍ഡ് തകര്‍ത്ത് മജീഷ്യന്‍ ആല്‍വിന്‍ റോഷന് ഗിന്നസ് പുരസ്‌കാരം
X

കണ്ണൂര്‍: ഒരു മിനിറ്റിനുള്ളില്‍ തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് ടവര്‍ ഉണ്ടാക്കി 'മോസ്റ്റ് മാച്സ്റ്റിക്‌സ് ഇന്‍ ടു എ ടവര്‍ ഇന്‍ വണ്‍ മിനിറ്റ് '

(Most matchsticks stacked into a tower in one minute) ' എന്ന കാറ്റഗറിയില്‍ ഇറ്റലിക്കാരനായ സാല്‍വിയോ സബ്ബ 2012 ല്‍ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോര്‍ഡ് മറികടന്ന് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ആല്‍വിന്‍ റോഷന്‍ 76 എണ്ണത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കി .

2022 ജൂലൈ 16 നാണ് ആല്‍വിന്‍ റെക്കോര്‍ഡ് അറ്റന്‍ഡ് നടത്തിയത്. ഒരു വര്‍ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആല്‍വിന്‍ ഗിന്നസ് നേട്ടം കൈവരിച്ചത്.

ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ആല്‍വിന്‍ റോഷന് സമ്മാനിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പയ്യന്നൂര്‍, ജിതിന്‍ അഴീക്കോട് എന്നിവര്‍ പ്രസ് മീറ്റിങ്ങില്‍ പങ്കെടുത്തു.

എട്ടാം വയസ്സിലാണ് ആല്‍വിന്‍ മാജിക് രംഗത്തേക്ക് വരുന്നത്. കുട്ടികളുടെ മാസികയില്‍ ഒഴിഞ്ഞ തീപ്പെട്ടി പെട്ടിയില്‍ തീപ്പെട്ടി കൊള്ളികള്‍ എങ്ങനെ പ്രത്യക്ഷപ്പെടുത്താം എന്ന കൊച്ചു മാജിക് ട്രിക്കില്‍ നിന്നുമാണ് മാജിക് നോടുള്ള ഇഷ്ടം തുടങ്ങുന്നത്.

മാജിക് രംഗത്ത് ഗുരുക്കന്മാര്‍ ഇല്ലാതെ തന്നെ അഞ്ചു വേദിയില്‍ സ്വന്തമായി ഉണ്ടാക്കിയ മാജിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കൂട്ടുകാരുടെ മുന്നിലും അയല്‍വാസികളുടെ വീടുകളിലും അവതരിപ്പിച്ചു കൊണ്ടാണ് ആല്‍വിന്‍ മാജിക് രംഗത്ത് സാന്നിധ്യം അറിയിക്കുന്നത്.

2007 ല്‍ കണ്ണൂര്‍ ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശാസ്ത്രീയമായി പഠിക്കാന്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് അക്കാദമിയില്‍ പോയി മാജിക് പഠനം പൂര്‍ത്തീകരിച്ചത്.

2018 മുതലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എന്ന ആഗ്രഹം ആല്‍വിന്റെ മനസ്സില്‍ വരുന്നത്. അങ്ങനെയാണ്

ഇന്ത്യയില്‍ ആദ്യമായി ശിര്‍ശാസനത്തിലൂടെ മാജിക് അവതരിപ്പിക്കാന്‍ തുടങ്ങിയത്, നാലു മിനിറ്റ് 57 സെക്കന്‍ഡ് 10 മാജിക് ട്രിക്‌സുകള്‍ ആണ് അന്ന് അതിനു വേണ്ടി പരിശീലിച്ചത്. എന്നാല്‍ ആശ്രമം 9 തവണ റിജക്ട് ആയതിനെ തുടര്‍ന്നാണ് തീപ്പെട്ടിക്കൊ കൊണ്ടുള്ള ടവര്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റെക്കോര്‍ഡ് നേടിയത്.

ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതോടൊപ്പം തന്നെ കണ്ണ് കെട്ടി കൊണ്ടുള്ള 'മോസ്റ്റ് മാജിക് ട്രിക്‌സ് പെര്‍ഫോമഡ് ബ്ലൈന്‍ഡ് ഫോള്‍ഡഡ് ഇന്‍ വണ്‍ മിനിറ്റ്'

(most magict ricks performed blindfolded in one minute) എന്ന കാറ്റഗറിയിലെ റെക്കോര്‍ഡ് അറ്റംപ്റ്റ് നടത്തുന്നതിനുള്ള അനുമതിയും ഗിന്നസ് അധികൃതരില്‍ നിന്ന് ആല്‍വിന് ലഭിച്ചിട്ടുണ്ട്.

മലേഷ്യ കാരനായ അവൈരി ചിന്നിന്റെ പേരിലാണ് നിലവില്‍ കണ്ണ് കെട്ടികൊണ്ട് ഒരു മിനിറ്റിനുള്ളില്‍ 30 ട്രിക്‌സ് മാജിക് ചെയ്തതിനുള്ള റെക്കോര്‍ഡ്. ഈ റെക്കോര്‍ഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ആല്‍വിനിപ്പോള്‍.

യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ വേള്‍ഡ് ടാലന്റ് അവാര്‍ഡ് ജേതാവ് കൂടിയായ ആല്‍വിന്‍ റോഷന്‍ പാപ്പിനിശ്ശേരി ഹാജി റോഡില്‍ റോഷ്‌ന വില്ലയില്‍ സോളമന്‍ ഡേവിഡ് മാര്‍ക്കിന്റെയും

അനിത മാര്‍ക്കിന്റെയും മകനാണ്.

ഭാര്യ പമിത, സഹോദരി റോഷ്‌ന.

Next Story

RELATED STORIES

Share it